ഓർമ്മക്കുറവ്, ശരീരവേദന അറിയാതെ പോകല്ലേ..!! വിറ്റാമിൻ ബി 12 കുറയുന്നതാകും കാരണം…

ശരീര വളർച്ചയ്ക്ക് പ്രധാനമായ പോഷക ഘടകമാണ് വൈറ്റമിൻ ബി 12 ഭക്ഷണങ്ങളിൽ ചെറിയ അളവിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ കൂട്ടമാണ് വൈറ്റമിനുകൾ. ആവശ്യമായ അളവിൽ ലഭിക്കുന്നില്ല എങ്കിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ബി ഗ്രൂപ്പ് വൈറ്റമിനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി 12 ഇത് കുറഞ്ഞാൽ നമ്മുടെ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരും. അവ ഏതെല്ലാമാണ് നമുക്ക് നോക്കാം. ഇത് സെൽ ഉത്പാദനത്തിനും രക്തരൂപീകരണത്തിനും ആവശ്യമായ പോഷകമാണ്.

ഇത് അനീമിയ ക്ഷീണം കൈകളിൽ ഉണ്ടാകുന്ന മരവിപ്പ് കാലുകളിൽ ഉണ്ടാകുന്ന മരവിപ്പ് എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുന്നു. ഡിഎൻഎ രൂപീകരണത്തിനും ഇത് സഹായിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് വൈറ്റമിൻ ബി 12 അഭാവം. നമ്മുടെ ശരീരം ഒരിക്കലും വൈറ്റമിൻ ബീ 12 സ്വാഭാവികമായി ഉൽപാദിപ്പിക്കില്ല. വിവിധതരം ഭക്ഷണപദാർത്ഥങ്ങളിലൂടെ ആണ് ഇത് ക്രമപ്പെടുത്തുന്നത്.

ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും നാഡി വ്യവസ്ഥയുടെ പ്രവർത്തനത്തിനും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വൈറ്റമിൻ ബി 12 അളവിൽ കുറവ് ഉണ്ടാകുന്നത് ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തെ കൂടി വഷളാക്കുന്നു. വൈറ്റമിൻ ബി 12 കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് നാവിന്റെ ഘടനയിൽ വരുന്ന മാറ്റങ്ങൾ. നാവിന്റെ മുകളിൽ ചെറിയ കുരുക്കൾ ഉണ്ടാവുകയും ഇത് ഭക്ഷണത്തിൽ.

രുചി വ്യത്യാസം അനുഭവപ്പെടുന്നതിന് കാരണമാകുന്നു. മൗത്ത് അൾസർ വായിക്കകത്ത് പുകച്ചിൽ എന്നിവയും വൈറ്റമിൻ ബി 12 കുറവ് ലക്ഷണങ്ങളാണ്. ഇനി മറ്റൊരു ലക്ഷണമാണ് കാലുകളിൽ സൂചികൊണ്ട് കുത്തുന്നത് പോലെയുള്ള വേദന അനുഭവപ്പെടുന്നത്. ഇത് നാഡി വിഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. തലകറക്കം ക്ഷീണം എന്നിവയും വൈറ്റമിൻ ബി 12 കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *