വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന നാടൻ ഒഴിച്ചുകറി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പരിപ്പ് കാബേജ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. സാധാരണ പരിപ്പും തക്കാളി ഉപയോഗിച്ചാണ് ചെയ്യാറ്. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന ഒന്നാണ്. കേബേജ് ഉപയോഗിച്ച് തോരനാണ് കൂടുതൽ തയ്യാറാക്കുന്നത്. വ്യത്യസ്തമായ ഒരു റെസിപ്പി ആയിരിക്കും ഇത്. ഒരു കാബേജ് കാൽ ഭാഗം. അരക്കപ്പ് പരിപ്പ്.
കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ പരിപ്പ് ചേർത്ത് കൊടുക്കുക. കുറച്ച് വെള്ളത്തിൽ വേവിച്ചാൽ മതി. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന കാബേജ് കൂടി ചേർത്തു കൊടുക്കുക. ക്യാബേജിലും പരിപ്പിനും ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. ചേർത്ത് കൊടുക്കേണ്ടത് അര ടീസ്പൂൺ മഞ്ഞൾ പൊടിയാണ്. കുറച്ചു വെള്ളം കൂടി ചേർത്ത് ഒരു വിസിൽ വരുന്നത് വരെ കുക്ക് ചെയ്ത് എടുക്കുക. ഈ സമയം ഇതിലേക്ക് അരപ്പ് റെഡിയാക്കി എടുക്കാം. മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക.
അതുപോലെതന്നെ എരിവിന് പച്ചമുളക് ചേർക്കുക. പിന്നീട് ഒരു അല്ലി വെളുത്തുള്ളി ചേർക്കുക. പിന്നീട് രണ്ട് പിഞ്ച് ജീരകം ചേർത്തു കൊടുക്കാം. ഇത്രയും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് പരിപ്പ് കാബേജ് ഒരു ചട്ടിയിലേക്ക് മാറ്റുക. ഇതിലേക്ക് പിന്നീട് ആവശ്യത്തിന് അരപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ചൂടായി വരുന്നത് വരെ ഇളക്കി കൊടുക്കുക. ചോറിന്റെ കൂടെ നല്ലൊരു ഒഴിച്ച് കറിയാണ് ഇത്. ഇത് നന്നായി ഇളക്കി കൊടുക്കുക.
ഇത് ചെറുതായി തിള വരുന്ന സമയത്ത് മാറ്റിവെച്ച് വറവ് തയ്യാറാക്കുക. ഒരു പേര് കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് വറ്റൽമുളക് കൂടി ചേർത്തു കൊടുക്കുക. നന്നായി വാറ്റിയെടുക്കുക. പിന്നീട് പുളിക്ക് ആവശ്യമെങ്കിൽ ചെറിയ ഒരു തക്കാളി എടുക്കാവുന്നതാണ്. കുറച്ച് കറിവേപ്പില പച്ചമുളക് കൂടി എന്നിവ ഇളക്കിയെടുത്ത് ഇത് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.