ഒരു വെറൈറ്റി തോരൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള ക്യാരറ്റ് കാബേജ് അതുപോലെയുള്ള പലതരത്തിലുള്ള വെജിറ്റബിൾസ് ഉണ്ടെങ്കിൽ എല്ലാ വെജിറ്റബിൾസും ആവശ്യത്തിന് എടുക്കുക. എല്ലാം ചേർത്ത് തയ്യാറാക്കാൻ സാധിക്കുന്ന മിസ്സ്ഡ് വെജിറ്റബിൾ തോരനാണ് ഇവിടെ പങ്കുവെക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു ക്യാരറ്റ് എടുക്കുക.
ഒരു ക്യാപ്സിക്ക പകുതി. അതുപോലെതന്നെ ക്യാബേജിന്റെ നാലില്ലൊരു ഭാഗം. ചെറിയ സവാള. എട്ട് ബീൻസ് എടുക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ ബീറ്റ്റൂട്ട് ഉരുളക്കിഴങ്ങും എടുക്കാവുന്നതാണ്. എല്ലാം പിന്നെ ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നെ പച്ചമുളക് വേപ്പിലയും ആണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക.
ഇത് നന്നായി പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു വറ്റൽ മുളക് ചേർത്തു കൊടുക്കുക. ഇതിന്റെ കൂടെ തന്നെ ബീൻസ് ചേർത്തു കൊടുക്കുക. ഇതിന്റെ കൂടെ തന്നെ കാരറ്റ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് രണ്ടും ഒരു മിനിറ്റ് വേവിച്ചെടുക്കുക. പിന്നീട് ബാക്കിയുള്ള വെജിറ്റബിൾസ് ഓരോന്ന് ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില അതുപോലെ തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ക്യാബേജ് ചേർക്കുക. പിന്നീട് ഇത് ഇളക്കിയ ശേഷം അരപ്പ് തയ്യാറാക്കി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND