ഇന്ന് ഒരു വെജിറ്റേറിയൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് പങ്കുവെക്കുന്നത്. ചോറിന്റെ കൂടെ കഴിക്കാൻ കഴിയുമെന്ന് നല്ലൊരു സൈഡ് ഡിഷ് ആണ് ഇവിടെ പറയുന്നത്. വെണ്ടയ്ക്ക പുളിങ്കറി ആണ് ഇത്. ഒരു നാലുപേർക്ക് കഴിക്കാനായി ഏഴ് വെണ്ടയ്ക്ക ആവശ്യമുള്ളൂ. ഇത്രയും വെണ്ടയ്ക്ക ഉണ്ടെങ്കിൽ നല്ല കറി തയ്യാറാക്കി എടുക്കാം.
വെണ്ടയ്ക്കായ ആറെണ്ണം, തക്കാളി ഒരെണ്ണം,സബോള ഒരെണ്ണം,ഒരു കഷണം ഇഞ്ചി,വെളുത്തുള്ളി നാലല്ലി, പച്ചമുളക് മൂന്നെണ്ണം കുറച്ച് വാളൻ പുള്ളി ഞാൻ പാല് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഇത്. സവാള ഇഞ്ചി തക്കാളി പച്ചമുളക് വെണ്ടയ്ക്ക എന്നിവ കട്ട് ചെയ്ത് എടുക്കുക. പിന്നീട് പാൻ ചൂടാക്കി ശേഷം അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് വെണ്ടയ്ക്ക ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇത് മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കുക.
പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുത്തശേഷം ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. വാടി വരുമ്പോൾ സവാള പച്ചമുളക് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഉപ്പു ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. നന്നായി വാടി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക. കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. വെന്ത് വരുമ്പോൾ ഇതിലേക്ക് വഴറ്റി വെച്ചിരിക്കുന്ന വെണ്ടയ്ക്കയായ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് പുളിവെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് പുളി വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് തേങ്ങ പാൽ ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.