വായിൽ വെള്ളമൂറും രീതിയിൽ ബീഫ് തയ്യാറാക്കാം… ഉരുളി ബീഫ് ഇങ്ങനെയിരിക്കും…

ഉരുളി ബീഫ് ഒരിക്കലെങ്കിലും കഴിച്ചു നോക്കണം. അസാധ്യമായി രുചിയിലും വേറിട്ട മസാല കൂട്ടിലും ആണ് ഇത് തയ്യാറാക്കി എടുക്കുന്നത്. ഉരുളി ബീഫ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ഒന്നര കിലോ ബീഫ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഒരു ഉരുളിയെടുത്ത് അടുപ്പിലേക്ക് വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് തേങ്ങാക്കൊത്ത് കുറച്ച് ഇട്ടുകൊടുക്കുക. നന്നായി വറുത്തെടുക്കുക. നിറം നന്നായി മാറി വരുമ്പോൾ ഇതിലേക്ക് മൂന്ന് കതിർപ്പ് കറിവേപ്പില ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.

പിന്നീട് ഇതിലേക്ക് ഒരു ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇത് രണ്ടും കൂടി ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഈ സമയത്ത് ഇതിലേക്ക് ചെറിയ ഉള്ളി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് സവാള ആണ്. ഇത് ചെറുതായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് വഴനില ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയെടുത്ത ശേഷം നന്നായി വാടി വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി മൂന്ന് ടേബിൾ സ്പൂൺ മല്ലിപ്പൊടി.

നാല് ടേബിൾ സ്പൂൺ കാശ്മീരി കിള്ളി പൗഡർ ചേർത്ത് നന്നായി ഇളക്കി എടുക്കുക. കട്ട് ചെയ്തു വച്ചിരിക്കുന്ന ബീഫ് മുഴുവനായി ഇട്ടു കൊടുക്കുക. ഒപ്പം തന്നെ കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കറുവപ്പട്ട പൊടി അര ടീസ്പൂൺ ആണ്. പിന്നീട് ഒരു ടീസ്പൂൺ ഗരം മസാല പൊടി മുക്കാൽ ടീസ്പൂൺ പെരുംജീരകം പൊടി ചേർത്തു കൊടുക്കുകആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. നന്നായി ചൂടായ വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക.

ഇത് നന്നായി തിളച്ചു വരുമ്പോൾ. ഇതിലേക്ക് കടുക് വറുക്കേണ്ടതാണ്. അതിനായി ഒരു പാൻ എടുത്ത് അടുപ്പിലേക്ക് വച്ച് കുറച്ചു വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് പൊട്ടിച്ചെടുക്കുക. കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക ചുവന്നുള്ളി അഞ്ചെണ്ണം അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് മൂന്ന് നാല് വറ്റൽമുളക് ചേർത്തു കൊടുത്ത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇത് ബീഫിലേക്ക് ചേർത്തു കൊടുത്തു തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *