കോവക്ക ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ… വഴറ്റിയെടുത്ത് തോരൻ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു പച്ചക്കറിയാണ് കോവക്ക. ഇന്നത്തെ കാലത്ത് പലരും സ്വന്തം അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യുന്ന ഒന്നാണ് കോവക്ക. ഈ കോവയ്ക്കയുടെ ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നുകൂടിയാണ് കോവക്ക.

കോവയ്ക്ക വ്യത്യസ്തമായ രീതിയിൽ കൃഷി ചെയ്യുന്ന ഒരു രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ സ്പെഷ്യൽ ആയും രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അരക്കിലോ കോവയ്ക്ക കഴുകി വൃത്തിയാക്കി നീളത്തിൽ കനം കുറച്ച് അരിഞ്ഞ് എടുക്കുക. ഇതിനകത്ത് അര സബോള ചെറുതാക്കി അരിഞ്ഞ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് എരിവിന് അനുസരിച്ച്.

പച്ചമുളക് ചേർത്തു കൊടുക്കുക. ഇവിടെ ഒരു പച്ചമുളക് ആണ് ചേർത്തു കൊടുക്കുന്നത്. ഇത് നടു പൊളിച്ച് ചേർത്തുകൊടുക്കാം. പിന്നീട് അര ടീസ്പൂൺ ഇഞ്ചി ചേർത്ത് കൊടുക്കുക. രണ്ടു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. കൈവെച്ച് മിക്സ് ചെയ്ത് എടുക്കുകയാണ് നല്ലത്. അതിനുശേഷം ഇത് 10 മിനിറ്റ് എങ്കിലും മാറ്റിവെക്കുക.

പിന്നീട് ഒരു പാൻ അടുപ്പത്ത് വയ്ക്കുക. ഇതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇത് ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ കടുക് പൊട്ടിച്ചെടുക്കുക. അതിനുശേഷം മിക്സ് ചെയ്തെടുത്ത കോവക്കയുടെ എല്ലാം ചേർത്ത് മിക്സ് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് രണ്ടുമൂന്ന് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചെറുതായി വെള്ളം തളിച്ചു കൊടുക്കുക. ഇത് ചെറിയ ചൂട്ൽ വേവിച്ച് എടുക്കാവുന്നതാണ്. ഇത് ആവശ്യാനുസരണം വേവിൽ എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *