അടുക്കളയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കിടിലൻ ടിപ്പുകൾ ഉണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ ആണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നവയാണ് അവ. വീട്ടമ്മമാർക്ക് ഏറെ പ്രയോജനകരമാകുന്ന ഒന്നു കൂടിയാണ് ഇത്. ഇന്നത്തെ വീഡിയോയിൽ കാണുന്ന ടിപ്പുകൾ എന്തെല്ലാമാണ് എന്ന് നമുക്കു നോക്കാം.
ആദ്യത്തെ ടിപ്പ് മുർ ങ്ങക്കായ വാങ്ങിക്കഴിഞ്ഞാൽ ഫ്രിഡ്ജിൽ വച്ചാൽ ഉണങ്ങി കേടായി പോകുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ കേടാവാതെ ഫ്രഷായി എങ്ങനെ സൂക്ഷിച്ചു വെക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യം തന്നെ ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് കട്ട് ചെയ്ത എല്ലാ പീസുകളും ഒരു എയർ ടൈറ്റ് ബോക്സിൽ വച്ച് അടച്ചുവെക്കുക.
ഇങ്ങനെ ഫ്രിഡ്ജിൽ വയ്ക്കുകയാണ് എങ്കിൽ കുറേ ദിവസം ഫ്രഷായി മുരിങ്ങക്കായ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ക്യാരറ്റ്. ഇത് മുകൾഭാഗവും താഴത്തെ ഭാഗവും കട്ട് ചെയ്ത ശേഷം ഇതുപോലെ സൂക്ഷിക്കാവുന്നതാണ്. നമ്മുടെ വീട്ടിലെ ഗ്രേറ്ററിൽ കറ പിടിക്കാറുണ്ട്. ഇത് മാറ്റിയെടുക്കാൻ ടൊമാറ്റോ സോസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ വൃത്തിയാക്കുന്നതാണ്.
അലുമിനിയം പാത്രങ്ങളിൽ പാടു വരാറുണ്ട്. ഇത് കളയാനായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നത് എന്താണെന്ന് നോക്കാം. ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ഉപ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് രണ്ടും കൂടി തേച്ച് കുറച്ചുനേരം വെക്കുക പിന്നീട് കുറച്ച് ഡിഷ് വാഷ് കൂടി ആക്കിയ ശേഷം നന്നായി തേച്ചു കഴുകിയാൽ നല്ല ഗ്ലാസിങ്ങിൽ ആ പാത്രം ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.