വ്യത്യസ്തമായ രീതിയിൽ കറികൾ വെക്കാൻ രുചിച്ചു നോക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വിഭവം ആണ് ഇവിടെ കാണാൻ കഴിയുക. പരിപ്പും മുങ്ങയിലയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ രുചികരമായ ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി ആദ്യം മൻചട്ടി അടുപ്പിൽ വയ്ക്കുക. ഇതിനകത്തേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പും ചേർത്ത് കൊടുക്കുക. ഉഴുന്നുപരിപ്പ് പൊട്ടി വരുമ്പോൾ അര ടീസ്പൂൺ കടുക് ചേർക്കുക. നന്നായി പൊട്ടി വരുമ്പോൾ ചെറിയ സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് ചെറുതായി ഒന്ന് വഴറ്റി വന്നാൽ അതിനകത്തേക്ക് രണ്ട് വറ്റൽ മുളക് രണ്ടായി പൊട്ടിച്ചിടുക. ഇതിലേക്ക് പിന്നീട് ആറേഴു പച്ചമുളക് രണ്ടായി മുറിച്ച് ചേർത്ത് കൊടുക്കുക.
പിന്നീട് മുളകുപൊടി ചേർക്കേണ്ട ആവശ്യമില്ല. പച്ചമുളക് വറ്റൽമുളക് എന്നിവയാണ് ഇതിന്റെ പ്രധാന എരിവ്. ഇതിനകത്തേക്ക് പിന്നീട് ആവശ്യമുള്ളത് അരക്കപ്പ് സാമ്പാർ പരിപ്പ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ചേർക്കുക. ഇത് ചേർത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഈ സമയം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ കപ്പിൽ ആണ് അരക്കപ്പ് പരിപ്പ് എടുത്തിരിക്കുന്നത്.
ഇതിൽ മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം അടച്ചുവെക്കുക. പാകത്തിന് വെള്ളം ആണ് ഇപ്പോൾ ചട്ടിയിൽ ഉള്ളത്. ഇതിലേക്ക് അര കപ്പ് തേങ്ങ ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നമ്മുടെ മുർ ങ്ങ ഇല ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.