എല്ലാവർക്കും അറിയാവുന്ന പഴവർഗമാണ് ഓറഞ്ച്. നിരവധി ആരോഗ്യ ഗുണങ്ങൾ ഓറജിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഓറഞ്ച് പോലെ തന്നെ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഓറഞ്ച് തൊലിയും. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന നാല് കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ഉണക്കിപ്പൊടിച്ച് ഇതിൽ പാൽപ്പാട ചേർത്ത് മുഖത്ത് പുരട്ടാറുണ്ട്.
അതുപോലെതന്നെ സൗന്ദര്യവർദ്ധക വസ്തുവായും പല രീതിയിലും ഓറഞ്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ അതുകൂടാതെ മറ്റു പല കാര്യങ്ങൾക്കും ഓറഞ്ച് ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഓറഞ്ച് തൊലി ഉപയോഗിച്ച് എങ്ങനെ ഒരു ക്യാൻഡൽ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനായി ഒരു ഓറഞ്ച് എടുക്കുക. ഇത് മുറിച്ചെടുക്കുക.
ഇതിന്റെ തോൽ മാത്രമാണ് ഇതിന് ആവശ്യമായി വരുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്ന് താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു കാൻഡിൽ ആണ് ഇവിടെ കാണാൻ കഴിയുക. അതുപോലെതന്നെ ഓറഞ്ച് തൊലി ഉപയോഗിച്ച് കബോർഡ് അകത്തും നല്ല മണം ലഭിക്കാനായി എന്തെല്ലാം കഴിയും എന്ന് നോക്കാം.
ഇതിനായി ഓറഞ്ച് തൊലി ചെത്തി എടുക്കുക. വളരെക്കനം കുറച്ച് ചെത്തി എടുക്കുക. ഇത് ഒരു പ്ലേറ്റ് വെച്ച ശേഷം നന്നായി ഉണക്കി എടുക്കുക. ഒരു ദിവസം കൊണ്ട് ഇത് ഉണങ്ങി കിട്ടുന്നതാണ്. പിന്നീട് ഈ തൊലി ഒരു നെറ്റിൽ ഇട്ട് ശേഷം കെട്ടിയിടാം. പിന്നീട് ഇത് കബോർഡിൽ വെച്ച് കഴിഞ്ഞാൽ നല്ല ഫ്രഷ് സ്മെല്ല് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.