ചായക്ക് കടി എളുപ്പത്തിൽ തയ്യാറാക്കാം… അരിപ്പൊടി വെച്ച് എളുപ്പത്തിൽ വട..!!|Rice Flour Vada|snacks

ചായയ്ക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കടി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ചായ വെറുതെ കഴിക്കാൻ ആർക്കും ഇഷ്ടമല്ല. എന്തെങ്കിലും കടി ചായക്കൊപ്പം കഴിക്കണം എന്ന ആഗ്രഹം ഉള്ളവരാണ് എല്ലാവരും. ചായയ്ക്കൊപ്പം വട കഴിക്കാൻ എല്ലാവർക്കും ഇഷ്ടം അല്ലേ. എന്നാൽ ഇന്ന് വ്യത്യസ്തമായ രീതിയിൽ അരിപൊടികൊണ്ട് എങ്ങനെ വട തയ്യാറാക്കാം എന്നാണ് പറയുന്നത്. വറുത്ത അരിപൊടി അല്ലെങ്കിൽ പുട്ട് ഉണ്ടാക്കുന്ന അരിപ്പൊടി ആയാലും മതി.

അരിപ്പൊടി ഉപയോഗിച്ച് വട തയ്യാറാക്കിയാൽ നല്ല ക്രിസ്പിയായി ഇരിക്കുന്നതാണ്. കഴിക്കാൻ നല്ല രുചി ആയിരിക്കും. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് ശരിയാക്കാനുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഒരു കപ്പ് അരിപൊടി എടുത്തിട്ടുണ്ട്. അത് വറുത്ത അരിപ്പൊടിയും വറുക്കാത്ത അരിപ്പൊടിയും ആയാലും കുഴപ്പമില്ല. പിന്നീട് മുക്കാൽ കപ്പ് തൈര് എടുക്കുക. ഒരു കഷണം ഇഞ്ചി നന്നായി ചെറുതായി കട്ട് ചെയ്ത് എടുക്കുക. പച്ചമുളക് നിങ്ങളുടെ ആവശ്യത്തിന് ചേർക്കാവുന്നതാണ്.

സബോള നന്നായി ചെറുതായി അരിഞ്ഞത്. പിന്നീട് മല്ലിയില കുറച്ചു കുരുമുളക് ചതച്ചത് എന്നിവയാണ് ആവശ്യമുള്ളത്. പിന്നീട് ഒരു പാത്രത്തിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക മുക്കാൽ കപ്പ് തൈര് ചേർക്കുക. പിന്നീട് ഇഞ്ചി പച്ചമുളക് എന്നിവ ചേർത്തു കൊടുക്കുന്നത്. പിന്നീട് അരിപ്പൊടി എടുത്ത് അളവിൽ വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് ഇത് ചൂടാക്കി നന്നായി തിക്ക് ആക്കി എടുക്കുക. ഇത് ചൂടാറിയതിനു ശേഷം ഇതിലേക്ക് കുരുമുളക് ചതച്ചത് മല്ലിയില സബോള എന്നിവയും ചേർത്ത് കൊടുക്കുക ചെറിയ കളറിനു വേണ്ടി മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കാം. പിന്നീട് ഇവ നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് 10 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. പിന്നീട് ഇത് വടയുടെ രൂപത്തിലാക്കി എടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *