പാമ്പുകളുടെ പ്രതികാര ത്തിന്റെ കഥ പല കെട്ടുകഥകളിലും സിനിമകളിലും നാം കണ്ടിട്ടുണ്ട്. ഉഗ്ര വിഷം ഉള്ള പാമ്പുകൾ മുതൽ വിഷമില്ലാത്ത പാമ്പുകൾ പോലും ധാരാളമായി കാണുന്നുണ്ട്. പാമ്പുകൾ വളരെ വലിയ അപകടകാരികളാണ്. പാമ്പുകൾ ആക്രമിച്ച ശേഷം ഉടനടി ശരിയായ ചികിത്സ നേടിയില്ലെങ്കിൽ മരണം സുനിശ്ചിതമാണ്. ഇത്തരത്തിൽ പാമ്പുകളുടെ പ്രതി കാരത്തെപ്പറ്റിയും കഥകൾ ഒരുപാടുണ്ട്.
പാമ്പുകളെ നോവിച്ചാൽ ആളെ കണ്ടുപിടിച്ച് പ്രതികാരം ചെയ്യുമെന്നും കേട്ടിട്ടുള്ളതാണ്. എന്നാൽ കേട്ടുകേൾവി കെട്ടുകഥയല്ല എന്ന് കാണിച്ചു തരുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഉത്തർപ്രദേശിൽ നടന്ന ഒരു സംഭവമാണ് ഇത്. ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിന് ഇടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്തു കൂടി ബൈക്കിന്റെ ചക്രങ്ങൾ കയറി ഇറങ്ങിയത്.
എന്നാൽ അത് ബൈക്ക് യാത്രക്കാരന് വിനയായി മാറുകയായിരുന്നു. തന്റെ ശരീരത്തിലൂടെ ബൈക്ക് കയറ്റി യവനെ വെറുതെ വിടാൻ പാമ്പ് ഒരുക്കമല്ലായിരുന്നു. തുടർന്ന് അപൂർവ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. മൂർഖൻ പാമ്പിന്റെ വാലിലൂടെ യാണ് യുവാവ് ബൈക്ക് കയറ്റി ഇറക്കിയത്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ടു ഭയപ്പെട്ട.
യുവാവ് ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണുകിടന്ന ബൈക്കിൽ കയറി ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധിയാളുകൾ തടിച്ചുകൂടി എങ്കിലും ഒരുമണിക്കൂറോളം പാമ്പ് പത്തി വിരിച്ച് അതിൽ തന്നെ ഇരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.