സപ്പോട്ട കഴിക്കുന്നത് നല്ലതാണോ..!! ഈ കാര്യങ്ങൾ അറിയൂ…

സപ്പോട്ട കുട്ടികൾക്ക് നൽകുന്നത് കൊണ്ടുള്ള ഗുണങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒരു പഴമാണ് സപ്പോട്ട. നിരവധി ഗുണങ്ങളുടെ കലവറയാണ് ഇത്. കുട്ടികൾക്ക് ഇത് നൽകുന്നത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ആണ് ലഭിക്കുന്നത് എന്ന് നോക്കാം. നമുക്ക് ലഭിക്കുന്നതിൽ ഏറ്റവും കൂടുതൽ നാച്ചുറൽ ഷുഗർ അടങ്ങിയിട്ടുള്ള ഒരു പഴമാണ് ചിക്കു അഥവാ സപ്പോട്ട.

ഇതുകൂടാതെ ധാരാളം വൈറ്റമിൻ സും മിനറൽസും അടങ്ങിയിട്ടുള്ള ഒന്നാണ് ചിക്കു. ഇതിൽ വൈറ്റമിൻ എ യും സിയും ഈ യും ആണ് ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത്. കൂടാതെ ധാരാളം ആന്റി ഓക്സി ഡാൻസും ഇതിലടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ഭക്ഷണത്തിലുൾപ്പെടുത്തുക യാണെങ്കിൽ എല്ലാ ഗുണങ്ങളും ഒരുമിച്ച് ലഭിക്കുകയും. ദഹനശേഷി പ്രക്രിയ കൃത്യമായി നടക്കാനും സാധിക്കുന്നു. സാധാരണയായി ആറു മാസം കഴിയുമ്പോഴാണ് കുട്ടികൾക്ക് ഭക്ഷണം നൽകി തുടങ്ങുക.

ഇത്തരം സന്ദർഭങ്ങളിൽ പഴങ്ങളും പച്ചക്കറികളും നൽകാൻ കഴിയുമോ എന്നത് പലരുടെയും സംശയമാണ്. കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ നൽകാൻ കഴിയുന്ന ഒരു പഴമാണ് സപ്പോട്ട. എല്ലാ ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുക യാണെങ്കിൽ വയറിന് യാതൊരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ല. നല്ല എനർജി ലഭിക്കാനും ഇതു സഹായിക്കുന്നു. ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിക്കാനും എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അത്.

മാറ്റിയെടുക്കാൻ ഇത് വളരെ ഏറെ സഹായിക്കുന്നു. മാത്രമല്ല ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇതു വളരെ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *