വീട്ടമ്മമാർക്ക് ഏറെ സന്തോഷകരം ആകുന്ന ചില അടുക്കള ടിപ്പുകൾ ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യമായി നിങ്ങളുമായി പങ്കു വെക്കുന്നത് മുട്ട പുഴുങ്ങിയ ശേഷം കട്ട് ചെയ്യുമ്പോൾ പൊട്ടി പോകാറുണ്ട് ഇങ്ങനെ പൊട്ടിപ്പോകാതിരിക്കാൻ കട്ട് ചെയ്യുന്ന കത്തി കുറച്ചുസമയം ചൂടുവെള്ളത്തിൽ വയ്ക്കുക അതിനുശേഷം.
കട്ട് ചെയ്യുമ്പോൾ പൊട്ടാതെ തന്നെ ലഭിക്കുന്നതാണ്. അടുത്തത് ദോശ ഇഡലി അപ്പം തുടങ്ങിയവയ്ക്ക് മാവ് അരയ്ക്കുമ്പോൾ വെണ്ടക്കയുടെ പകുതിഭാഗം ചേർത്ത് അരയ്ക്കുക യാണെങ്കിൽ നല്ല സോഫ്റ്റ് ഇഡലി അപ്പം ദോശ എന്നിവ ലഭിക്കുന്നതാണ്. അതുപോലെതന്നെ കൂടുതലായി പുളിക്കുന്ന സമയങ്ങളിൽ രണ്ട് ടേബിൾസ്പൂൺ പാൽ ചേർത്ത് മിക്സ് ചെയ്ത ശേഷം.
ഉണ്ടാക്കുകയാണെങ്കിൽ നന്നായി ലഭിക്കുന്നതാണ്. കത്തിയിൽ കറ പിടിക്കുന്ന സന്ദർഭങ്ങളിൽ വെളിച്ചെണ്ണ പുരട്ടിയശേഷം ചൂടാക്കി തുടച്ചാൽ കറയും മുളഞ്ഞിയും എല്ലാം പോയി കിട്ടുന്നതാണ്. കോളിഫ്ലവർ കറി വെക്കുന്നതിന് മുൻപ് ഒരു ടീസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും മുക്കി വെച്ച ശേഷം കറിയിലേക്ക്.
ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി കോളിഫ്ലവറി നുള്ളിൽ ഉണ്ടാകുന്ന പുഴുക്കളും മറ്റു പ്രാണികളും പോയി കിട്ടുന്നതാണ്. ദോശ ഉണ്ടാക്കുന്ന സമയത്ത് കല്ലിൽ ദോശ ഒട്ടിപിടിക്കാതിരിക്കാൻ സവാളയുടെ കറ ദോശക്കല്ലിൽ പുരട്ടുക യാണെങ്കിൽ ദോശ ഒട്ടിപിടിക്കാതെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.