കൂടെപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹം ഇന്നത്തെ കാലത്ത് കുറഞ്ഞുവരികയാണ്. എന്നാൽ കൂടപ്പിറപ്പുകളെ ജീവനുതുല്യം സ്നേഹിക്കുന്ന വരും നമ്മുടെ ഈ സമൂഹത്തിലുണ്ട്. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിൽക്കുന്നവരിൽ മുൻപന്തിയിലാണ് നമ്മുടെ ഈ കൂടെപ്പിറപ്പുകൾ. പ്രായത്തിൽ മൂത്തത് ചേച്ചി ആണെങ്കിൽ അമ്മ കഴിഞ്ഞാൽ പിന്നെ അടുത്ത സ്ഥാനം ചേച്ചിക്ക് ആണ്.
അത്തരത്തിൽ ഒരു ചേച്ചിയുടെയും അനിയന്റെയും കഥയാണ് ഇവിടെ കാണാൻ കഴിയുക. ലുക്കീമിയ ബാധിച്ച അനിയനു വേണ്ടി താങ്ങും തണലുമായി കരുതൽ നൽകിയ ചേച്ചി യെ കുറിച്ചുള്ള അനിയന്റെ കുറിപ്പാണ് ഇത്. വരണ്ട ചുമ കാരണം ആണ് ഞാൻ ആശുപത്രിയിലെത്തുന്നത്. കാലാവസ്ഥയുടെ യോ അല്ലെങ്കിൽ ഇൻഫെക്ഷനോ ആകും എന്ന് കരുതിയാണ് ആശുപത്രിയിൽ ഞാൻ ചികിത്സയ്ക്ക് എത്തിയത്. ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിൽ ലുക്കിമിയ സ്ഥിരീകരിച്ചു.
ഇത് അറിഞ്ഞതോടെ ജീവിതം അവസാനിക്കാൻ പോകുന്നു എന്ന ചിന്ത മനസ്സിനെ അലട്ടികൊണ്ടിരുന്നു. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയ മാതാപിതാക്കളോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു. ഇതു കേട്ടപാടെ അവർ പാഞ്ഞെത്തി എന്നെ കണ്ടപാടെ സഹോദരി ചിരിച്ചുകൊണ്ട് എന്റെ അടുക്കൽ എത്തി. എങ്കിലും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു.
ചേച്ചി 24മണിക്കൂർ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. കീമോ ചെയ്യുന്നത് കൊണ്ട് മുടി എല്ലാം നഷ്ടപ്പെട്ടു കഷണ്ടി ആയി മാറി. ഇത് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു. എന്നാൽ ഒരു ദിവസം ഞാൻ ആ കാഴ്ച കണ്ടു ഞെട്ടി. എന്റെ ജീവന്റെ ജീവനായ ചേച്ചി തലമൊട്ടയടിച്ച് എന്റെ മുന്നിൽ നിൽക്കുന്നു. കണ്ണ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോൾ എന്റെ അനിയന് നഷ്ടമായത് എനിക്കും വേണ്ട എന്നായിരുന്നു മറുപടി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.