നിരവധി ഗുണങ്ങളുടെ കലവറയായ ഒരു പഴത്തെ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. പോഷക സമ്പന്നയും ഊർജദായകമായ ഒരു ഫലവർഗമാണ് അവോക്കാഡോ. പ്രായമാകുന്നതിനെ ചെറുത്ത് തോൽപ്പിക്കുന്ന പത്തു പഴങ്ങളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന പഴമാണ് അവക്കാഡോ. ഈ പഴത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. പേസിയ അമേരിക്കാന എന്ന സസ്യ നാമത്തിൽ അറിയപ്പെടുന്ന ഈ പഴം കറുവപ്പട്ടയും കർപ്പൂരവും ഉൾപ്പെടുന്ന സസ്യ കുലത്തിലെ അംഗമാണ്.
മധ്യ അമേരിക്കയിലെ മെക്സിക്കോ ആണ് ഇതിന്റെ ഉത്ഭവകേന്ദ്രം. അവിടെ നിന്ന് സ്പെയിനിലേക്ക് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു. ഫലത്തിലെ ഉള്ളിലെ പൾപ്പ് ഭാഗമാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഉയർന്ന അളവിലുള്ള കൊഴുപ്പ് ആണ് ഇതിന്റെ ഒരു പ്രത്യേകത. ചില പഴങ്ങൾക്ക് വാഴപ്പഴത്തിന് ഇരട്ടി ഗുണമുണ്ട്. ഇതിന്റെ പൾപ്പിൽ 245 കലോറി അടങ്ങിയിട്ടുണ്ട്.
മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ഇരുപത്തിയഞ്ചിലധികം ധാതുലവണങ്ങളും വൈറ്റമിനുകളും മറ്റ് പോഷകങ്ങളും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ തൊക്ക് ചുളിവുകൾ മാറ്റി മിനുസപ്പെടുത്താൻ സഹായിക്കുന്നു. ഇത് ഒരാഴ്ച തുടർച്ചയായി കഴിക്കുകയാണെങ്കിൽ രക്തത്തിലെ കൊളസ്ട്രോൾ അളവ് കുറയുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.
ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്നീഷ്യവും ഫോസ്ഫറസ് ഇരുമ്പ് മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.