പലതരത്തിലും അലഞ്ഞുതിരിയുന്ന ഭിക്ഷക്കാരെ നമുക്ക് റോഡിൽ കാണാൻ കഴിയും. പലതരത്തിലും റോഡിൽ യാചിക്കുന്ന ഇവർ ഒരു സ്ഥിരം കാഴ്ച തന്നെയാണ്. പല രൂപത്തിലും വേഷത്തിലും ഇവർ പ്രത്യക്ഷപ്പെടാറുണ്ട്. അധ്വാനിക്കാനുള്ള മടി കാരണം ഭിക്ഷാടനം നടത്തുന്നവർ മുതൽ അതൊരു തൊഴിലായി കണ്ടു ബിസിനസ് നടത്തി മുന്നേറുന്ന ഭിക്ഷാടന മാഫിയകൾ വരെ നമുക്ക് ചുറ്റും കാണാൻ കഴിയും.
കുട്ടികളുമായി പാട്ടുപാടിയും കാർഡ് അടിച്ച് സങ്കടം പറഞ്ഞു അംഗവൈകല്യത്തോടെ വരുന്ന ഭിക്ഷക്കാർ നമ്മുടെ നാട്ടിലെ നിത്യകാഴ്ചയാണ്. അവരുടെ ദയനീയമായ അവസ്ഥ കണ്ട് പലരുടെയും മനസ്സലിഞ്ഞ് ഇവർക്ക് പൈസ കൊടുക്കാറുണ്ട്. എന്നാൽ ഇവരിൽ 90 ശതമാനവും ഭിക്ഷാടന മാഫിയയിൽ പെട്ടവർ ആയിരിക്കും. ഭിഷ എടുക്കുന്നതിനു വന്ന വികലാംഗനായ ഭിക്ഷക്കാരനെ കയ്യോടെ പൊക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
https://youtu.be/zhZYvpv5_LY
എന്നും വരുന്നതുപോലെ ഭിക്ഷ എടുക്കാൻ വേണ്ടി തിരക്കേറിയ തെരുവിൽ എത്തിയതായിരുന്നു അയാൾ. ഇരുകാലുകളും ഇല്ലാത്ത അയാൾ 2 ചക്രങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച നിരങ്ങി ആണ് പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇയാളുടെ കാര്യത്തിൽ പന്തികേട് തോന്നിയ ഒരു വഴിപോക്കൻ അടുത്തുപോയി ഇയാളെ നിരീക്ഷിക്കുകയും കയ്യോടെ പൊക്കുകയും ആണ് ചെയ്യുന്നത്.
ആ വഴിപോക്കൻ ഭിക്ഷ കാരന്റെ അരയിൽ കെട്ടിയ തുണി വലിച്ചു ഊരി അപ്പോൾ കണ്ടത് അയാളുടെ കാലുകൾ കെട്ടി വച്ചിരിക്കുന്നതാണ്. ഇതോടെ കള്ളി വെളിച്ചത്തായ അയാൾ എണീക്കാൻ ആകാതെ ആ വണ്ടിയിൽ തന്നെ നിരങ്ങി പോകുന്നത് കാണാൻ കഴിയും. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. ഇത് കണ്ട് ചിരിക്കാനാണ് തോന്നുന്നത് എങ്കിലും പലരും ഇത് ഗൗരവമായി എടുക്കേണ്ട ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.