ഇന്ന് നമ്മുടെ ചുറ്റുപാടുമുള്ള ആളുകൾ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. പണ്ടത്തെ കാലത്ത് അപേക്ഷിച്ച് നമ്മുടെ ജീവിതരീതിയിലും ഭക്ഷണരീതിയിലും മാറ്റങ്ങൾ പലതരത്തിലാണ് വന്നിട്ടുള്ളത്. പണ്ടുകാലത്ത് പയറും പരിപ്പും എല്ലാം കഴിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പിസ്സയും ബർഗറും ആണ് കഴിക്കുന്നത്. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡുകളും മറ്റും കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ അമിതമായി ഫാറ്റുകളും.
വിഷാംശങ്ങളും അടിഞ്ഞു കൂടുകയും അത് നമ്മുടെ ശരീരഭാരം വർധിക്കുന്നതിന് കാരണമാവുകയും ചെയുന്നു. ശരീരഭാരം വർധിക്കുന്നോടൊപ്പം തന്നെ പലതരത്തിലുള്ള രോഗങ്ങളും നമ്മില്‍ ഇതുവഴി ഉടലെടുക്കുന്നു. അതിനാൽ തന്നെ ഇന്നത്തെ സമൂഹO ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ഇന്നത്തെ കാലത്ത് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പലരും പട്ടിണി കിടക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ പട്ടിണി കിടക്കുന്നത് ശരിയായിട്ടുള്ള ഒരു മാർഗ്ഗമല്ല. ഭക്ഷണം ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ചുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അത് കുറയ്ക്കാൻ കഴിയുമെങ്കിലും പിന്നീട് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ കുറഞ്ഞതിനെക്കാൾ ഇരട്ടിയായി ശരീരഭാരം വർദ്ധിക്കുന്നതായി കാണാൻ സാധിക്കും. ഇതിന്റെ പിന്നിലുള്ള കാര്യം എന്തെന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലുള്ള കൊഴുപ്പുകൾ പട്ടിണി കിടക്കുമ്പോൾ ശരീരത്തിൽ പ്രവർത്തിക്കുകയും.
പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ കൊഴുപ്പുകൾ സ്റ്റോർ ചെയ്യുകയും ചെയ്യുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പട്ടിണി കിടക്കാതെ ഭക്ഷണക്രമങ്ങളിൽ കൺട്രോൾ കൊണ്ടുവരികയാണ് വേണ്ടത്. അതിനായി അന്നജങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള അരി ഗോതമ്പ് മുതലായ ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുകയും അതിനുപകരം പച്ചക്കറികളും ഇലകൾക്കറികളും നല്ലവണ്ണം വേവിച്ച് കഴിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.