ഡാമിലെ വെള്ളത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച… നാട്ടുകാരൻ ആ കാഴ്ച കണ്ട് നിലവിളിച്ചു പോയി…

നാൾക്കുനാൾ മരണങ്ങളുടെയും അപകടങ്ങളുടെയും വാർത്ത കൂടിക്കൂടിവരികയാണ്. ഇത്തരത്തിൽ ആനയിറങ്കൽ ജലാശയത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം വാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചത്. ആനയിറങ്കൽ ജലാശയത്തിൽ തോട്ടംതൊഴിലാളി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാവിലെ ആറുമണിയോടെയാണ് ആനയിറങ്കൽ ബോട്ടിങ്ങിന് സമീപം കണ്ടെത്തിയത്.

കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ആനയിറങ്കൽ സ്വദേശിനിയുടെ തന്നെയാണെന്ന് ഉറപ്പിച്ചു. കാൽവഴുതി ഡാമിലേക്ക് വീണത് ആയിരിക്കും എന്നാണ് പ്രാഥമികമായ നിഗമനം. രാവിലെ തോട്ടത്തിൽ പോയവരാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ സഹോദരന്റെ ഇളയ മകന്റെ കൂടെയാണ് താമസിച്ചിരുന്നത്. കണ്ണിന് കാഴ്ച കുറവുള്ള ഇവർ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കുമായിരുന്നു എന്ന് പറയുന്നു. എപ്പോഴും കയ്യിൽ രണ്ട് പാത്രങ്ങൾ ഉണ്ടാകും.

സ്റ്റീൽ പാത്രം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി ജലാശയത്തിൽ പതിച്ചത് ആയിരിക്കുമെന്നാണ് നിഗമനം. ഭർത്താവ് ഉപേക്ഷിച്ച ഇവർക്ക് മക്കൾ ആരും തന്നെ ഇല്ല. അടുത്തുള്ള തോട്ടത്തിൽ ഇവർ പണിക്ക് പോകുമായിരുന്നു. തലേന്നാൾ വൈകീട്ട് ഇവരെ കാണാതായി എങ്കിലും നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ കരയ്ക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *