മലയാളികൾക്ക് മറ്റൊരു നഷ്ടം കൂടി വിതുമ്പി ആരാധകർ

മലയാള സിനിമ സീരിയൽ രംഗത്ത് ഈയടുത്തിടെ നിരവധി മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമ സീരിയൽ ലോകത്തിന് മറ്റൊരു തീരാനഷ്ടം കൂടി. സിനിമ സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു. സിനിമകളിലും സീരിയലുകളിലും ഷോർട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ശ്രീലക്ഷ്മി. ചങ്ങനാശ്ശേരി കുറിച്ചി സജീവോത്തമപുരം തകടിയേൽ രാജമ്മയുടെ മകളാണ് താരം.

രണ്ടു മക്കളാണ് താരത്തിന്. ചെല്ലപ്പൻ ഭവാനി ദേവിയുടെ ഭാരതീയ നൃത്ത കലാ ക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് നടി അരങ്ങേറ്റം കുറിച്ചത്. രജനി എന്ന പേരിലറിയപ്പെട്ട താരത്തിന് 40 വയസ്സായിരുന്നു. തൃപ്പൂണിത്തറ അരവിന്ദാക്ഷ മേനോൻ ജയകേരള നൃത്തകലാലയ ത്തിൽ വിവിധ ബാല കളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്ത വേദിയുടെ അർത്ഥഗന എന്ന ബാലയുടെ അഭിനയത്തിന് അഖില കേരള.

നൃത്ത കലാലയത്തിലെ 2020ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. നുമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. താര ത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അടുത്ത കൂട്ടുകാരിയായ ശാലു മേനോനും എത്തി. നിരവധി താരങ്ങളും ആരാധകരും താരത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നടക്കും. കൂടാതെ സജിവോത്തമ പുരം യുവരശ്മി ലൈബ്രറിയുടെ മികച്ച കലാകാരിക്ക് ഉള്ള പുരസ്കാരവും താരത്തിനു ലഭിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *