ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പര കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഒരു നിമിഷനേരത്തേക്ക് ആരുടെയും കണ്ണ് നിറക്കുന്ന രംഗങ്ങൾ. തന്റെ മക്കളെ കാണാതായാൽ ഒരു അമ്മയ്ക്കും സഹിക്കാൻ കഴിയില്ല. അത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു അമ്മയുടെ ജീവിതത്തിൽ സംഭവിച്ച ഒരു അഭിമാനം ഉണ്ടാക്കുന്ന സംഭവം കണ്ടോ. അമ്മയും മകനും കൂടി ഒരു സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ വേണ്ടി എത്തിയതാണ്. അമ്മ സാധനങ്ങൾ വാങ്ങുന്ന തിരക്കിൽ ഏർപ്പെട്ടു.
പെട്ടെന്നാണ് ശ്രദ്ധിച്ചത് മകനെ കാണാനില്ല. സാധാരണ അവൻ അമ്മയുടെ അടുത്ത് തന്നെ ചുറ്റിപ്പറ്റി നിന്ന് കാണുന്നത് എല്ലാം വേണമെന്ന് പറയാറ് ആണ് പതിവ്. ചുറ്റും നോക്കിയിട്ടും മകനെ കാണുന്നില്ല. അമ്മ ആകെ വിഷമിച്ചു. മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിട്ട് ഉണ്ടാകുമോ മകന് എന്തെങ്കിലും അപകടം വന്നിട്ട് ഉണ്ടാകുമോ അമ്മ ചിന്തിച്ചു.
https://youtu.be/2swUXz8GY4U
പിന്നീട് ആ അമ്മ പൊട്ടിക്കരയാൻ തുടങ്ങി. തുടർന്ന് സൂപ്പർമാർക്കറ്റിലുള്ള എല്ലാവരും തടിച്ചുകൂടി കുട്ടിയെ തിരയാൻ തുടങ്ങി. അപ്പോഴാണ് അമ്മ ആ കാഴ്ച കണ്ടത്. മകൻ ഒരു മൂലയ്ക്ക് മുട്ട് കുത്തി നിൽക്കുന്നു. അമ്മയും കൂടെയുള്ളവരും അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു. അമ്മ കാര്യം അന്വേഷിച്ചു. ആ മകൻ ചുമരിലേക്ക് കൈ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു ഞാൻ പ്രാർത്ഥിക്കുകയായിരുന്നു അമ്മേ. അമ്മ ആ ദൃശ്യം കണ്ട് ഒന്ന് ഞെട്ടി.
ചുമരിൽ കാണുന്നത് കാണാതായ കുട്ടികളുടെ ചിത്രമാണ്. അവൻ ആ കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. ഇത് കേട്ട് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞുപോയി. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. ഒപ്പം കാണാതായ കുട്ടികളുടെ ചിത്രവും. അത്ഭുതമെന്ന് പറയട്ടെ മണിക്കൂറുകൾക്കകം കാണാതായ കുട്ടികളെ കണ്ടെത്തി. അവന്റെ പ്രാർത്ഥന ദൈവം കേട്ടു എന്ന് തന്നെ പറയാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.