ആരാധകരുടെ പ്രിയപ്പെട്ട നടന് വിട… ആദരാഞ്ജലികളും ആയി താരങ്ങൾ

മലയാള സിനിമാ ലോകത്തിന് ഏറെ വേദനാജനകമായ വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുക. സിനിമ-സീരിയൽ രംഗത്തുനിന്നും ഈ വർഷം അപ്രതീക്ഷിത മരണങ്ങൾ നിരവധിയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു അതുല്യപ്രതിഭയുടെ വിയോഗ വാർത്തകൂടി എത്തിയിരിക്കുകയാണ്. സിനിമ നാടക സീരിയൽ രംഗത്ത് ശ്രദ്ധേയമായിരുന്നു നടൻ തൃശൂർ ചന്ദ്രൻ അന്തരിച്ച് ഇരിക്കുകയാണ്. അദ്ദേഹത്തിന് 59 വയസ്സാണ് പ്രായം. നിരവധി സിനിമ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ഇദ്ദേഹം. മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. ഏറെ കാലമായി നാടക സിനിമ സീരിയൽ രംഗത്ത് തിളങ്ങിനിന്നിരുന്ന സജീവസാന്നിധ്യമായിരുന്നു ഇപ്പോൾ ഇല്ലാതായി രിക്കുന്നത്. നാടകത്തിലും സിനിമയിലും സജീവസാന്നിധ്യം ആയിരിക്കേ അസുഖം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.

അസുഖങ്ങൾ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ സിനിമാവേദിയിൽ നിന്നും ഇദ്ദേഹം പിൻവാങ്ങി. ഇദ്ദേഹം നാടകത്തിലൂടെയാണ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് നാടകത്തിലൂടെ തന്നെയാണ് സിനിമ സീരിയൽ രംഗത്തേക്ക് പ്രവേശിക്കുന്നതും. നാടകത്തെ അദ്ദേഹം പൂർണമായും ഒഴിവാക്കിയിരുന്നില്ല. ഇദ്ദേഹത്തിന്റെ അഭിനയ മികവ് പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള താണ്. കാഴ്ച എന്ന നാടകത്തിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. താരത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ നേരുകയാണ് ആരാധകരും സഹതാരങ്ങളും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *