മാതാപിതാക്കൾ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന തും അവർക്കുവേണ്ടി ജീവൻ കളഞ്ഞു ത്യാഗം ചെയ്യുന്ന പല പ്രവർത്തികളും നാം കണ്ടിട്ടുണ്ട്. എന്നാൽ തികച്ചും വേറിട്ട ഒരു കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. അച്ഛന് മരുന്നു വാങ്ങണം അതിനുവേണ്ടി എന്തൊക്കെ ചെയ്യണം അതെല്ലാം ചെയ്യാൻ ഈ ബാലൻ തയ്യാറാണ്. വെറും ഒൻപത് വയസ് മാത്രമാണ് ഈ ബാലന്റെ പ്രായം. ഒരു കുഞ്ഞിന് തന്റെ അച്ഛനോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ കഥയാണ് ഇവിടെ കാണാൻ കഴിയുക.
മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും അനാഥ മന്ദിരങ്ങളിൽ ആക്കുന്നതും ആയ നിരവധി കഥകൾ നാം ദിവസവും സോഷ്യൽമീഡിയയിലും മറ്റ് വാർത്തകളിലും കാണാറുണ്ട്. വളർത്തി വലുതാക്കിയ മാതാപിതാക്കളെ പിന്നീട് ഭാരമായി കരുതി കരുണയില്ലാതെ അനാഥമന്ദിരത്തിൽ വിടുന്ന വരും. വഴിയിൽ ഉപേക്ഷിക്കുന്ന വരുമായി നിരവധി പേരുണ്ട് നമ്മുടെ ഈ സമൂഹത്തിൽ. ഇത്തരത്തിലുള്ളവർ ഈ കുഞ്ഞിന്റെ പ്രവർത്തി ഒന്നു കാണേണ്ടതാണ്. അസുഖം ബാധിച്ച് എഴുന്നേൽക്കാൻ പോലും കഴിയാതെ കിടക്കുന്ന അച്ഛന് മരുന്നു വാങ്ങാനും ഭക്ഷണം വാങ്ങാനും അവൻ കഷ്ടപ്പെടുകയാണ്.
സ്കൂൾവിട്ടു വന്നിട്ട് ആക്രി പെറുക്കി കിട്ടിയ കാശ് കൊണ്ടാണ് ഈ കുഞ്ഞ് അച്ഛനെ നോക്കുന്നത്. തളർന്നു കിടക്കുന്ന അച്ഛൻ അവന് ഒരു ഭാരമേ അല്ല. തന്നാൽ കഴിയുന്ന പോലെ തന്നെ അച്ഛനു വേണ്ടതെല്ലാം ചെയ്തുകൊടുക്കാൻ ഈ കുരുന്നു മനസ്സ് തയ്യാറാണ്. ഇതൊക്കെ ഈ പ്രായത്തിൽ എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്ന ചോദ്യത്തിന് ആ കുഞ്ഞിന്റെ മറുപടി ഇങ്ങനെയാണ്. അച്ഛനാണ് എന്റെ എല്ലാം അച്ഛൻ ഇല്ലാതെ ജീവിക്കാൻ എനിക്ക് കഴിയില്ല എന്നായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.