ജീവിതം പലപ്പോഴും മാറി മറയാറുണ്ട്. പലപ്പോഴും നാം ജീവിക്കുന്ന ജീവിത സാഹചര്യത്തിലും സന്ദർഭത്തിനും അനുയോജ്യമായ രീതിയിൽ മാറേണ്ടത് ആയി വരാറുണ്ട്. എന്നാൽ അത്തരത്തിൽ ഒതുങ്ങി ജീവിക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. എപ്പോഴും ഇത് മാനസികമായി തളർത്താനും മറ്റു പല തരത്തിലുള്ള മാനസിക വിഭ്രാന്തി ക്കും കാരണമായേക്കാം. സ്വന്തം ശരീരവും മനസ്സും രണ്ടു പാതകളിൽ സഞ്ചരിക്കുന്ന തിനെ പറ്റി നമുക്കു ചിന്തിക്കാനാകുമോ ഇത്തരത്തിലുള്ള ഒരു പെൺകുട്ടിയെ പറ്റിയാണ് ഇവിടെ കാണാനാവുക.
തന്റെ ശരീരം തന്റെ തല്ല എന്ന തിരിച്ചറിവ് എന്നാൽ ഈ സത്യം സമൂഹം എങ്ങനെ വിലയിരുത്തും എന്ന ഭയം ചുറ്റുമുള്ള പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭീതി. ട്രാൻസ്ജെൻഡർ സമൂഹത്തിൽ പെട്ട ഒട്ടുമിക്കവരെയും മനസ്സിൽ ഒരു പ്രാവശ്യമെങ്കിലും ഇത്തരത്തിലുള്ള ചിന്ത കടന്നു കൂടി കാണും. എന്നാൽ ഇതിനെ മറികടന്ന് മറ്റുള്ളവരെ പറ്റി ചിന്തിക്കാതെ സാധാരണ ജീവിതം നയിക്കുന്നത് എത്ര മനോഹരമായ ഒരു കാര്യമാണ്. അങ്ങനെ ഒരു കഥയാണ് ഇവിടെ കാണാൻ കഴിയുക. കോളേജിൽ പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ സുഹൃത്തുക്കൾ ആണ് ഇവർ.
https://youtu.be/EHS5U4cCSQY
നാലു വയസ്സുള്ളപ്പോൾ തന്നെ ഇതിലെ ഒരു പെൺകുട്ടിക്ക് താൻ ഒരു ആൺകുട്ടിയാണെന്ന തോന്നൽ ഉണ്ടായിരുന്നു. എന്നാൽ അതിനെ നേരിടാൻ അപ്പോൾ ആ കുഞ്ഞിന് ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 25 വയസ്സുവരെ പെൺകുട്ടിയായി തന്നെ ജീവിക്കേണ്ടി വന്നു. എന്നാൽ സത്യം ഇനി മറച്ചുവെക്കാൻ വയ്യ ഇന്ന് തീരുമാനത്തോട് കൂടി കാര്യം അമ്മയോട് പറഞ്ഞു. അമ്മ സന്തോഷത്തോടെ തന്നെ ഇത് സ്വീകരിച്ചു. എന്നാൽ പിന്നീട് സുഹൃത്തിനോടും ഇക്കാര്യം പറയുകയും അവളോടുള്ള തന്റെ ഇഷ്ടം തുറന്നുപറയുകയും ചെയ്തു. അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.