ഡോക്ടർമാർ കയ്യൊഴിഞ്ഞ പല അപകടകരമായ അവസ്ഥകളിലും പിന്നീട് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഡോക്ടർമാർ മരിച്ചു എന്നു വരെ വിധി പറഞ്ഞ പല കേസുകളും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ചരിത്രവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും വൈദ്യശാസ്ത്രത്തിനും മനുഷ്യരുടെയും മുൻവിധികളെ മാറ്റിമറിക്കാൻ പ്രകൃതി ശക്തിക്ക് സാധിക്കാറുണ്ട്. അത്തരത്തിൽ അത്ഭുതം നിറയ്ക്കുന്ന നിരവധി കഥകൾ സോഷ്യൽമീഡിയയിൽ നാം കാണാറുള്ളത് മാണ്.
അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. ഡോക്ടർമാർ കൊന്നുകളയാൻ പറഞ്ഞ ഒരു കുഞ്ഞിന്റെ ജീവിതകഥ. സംഭവം ഇങ്ങനെയാണ് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഈ ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന സന്തോഷ വിവരം അവരെ തേടിയെത്തിയത്. എന്നാൽ പ്രസവസമയത്ത് നടത്തുന്ന ചെക്കപ്പിൽ ആണ് എല്ലാവരെയും ഞെട്ടിക്കുന്ന ആ വിവരം ഇവർ അറിയുന്നത്. കുഞ്ഞിന് തലച്ചോർ വളർച്ചയില്ല. കുഞ്ഞിനെ ജീവനോടെ ലഭിക്കാൻ ഡോക്ടർമാർ നൽകിയത്.
https://youtu.be/VyI_tRwLKTM
ഒരു ശതമാനം സാധ്യത. തുടർന്ന് അബോഷൻ ആണ് നല്ലത് എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്തൊക്കെ ആയാലും ആ കുഞ്ഞിനെ ഉപേക്ഷിക്കില്ല എന്ന തീരുമാനത്തിൽ ആ മാതാപിതാക്കൾ ഉറച്ചുനിന്നു. ഒടുവിൽ ഒമ്പതാം മാസം ആ അമ്മ ആ കുഞ്ഞിനെ പ്രസവിച്ചു. വെറും രണ്ടു ദിവസം മാത്രമേ കുഞ്ഞിന് ഡോക്ടർമാർ ആയുസ്സ് പറഞ്ഞിരുന്നുള്ളൂ. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ കുഞ്ഞു ജീവിച്ചു. തലച്ചോർ വളർച്ച ഇല്ലാത്തതുകൊണ്ട് തന്നെ സംസാരിക്കാനും കേൾക്കാനും ആ കുഞ്ഞിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ അഞ്ചാം വയസ്സിൽ ആ കുഞ്ഞ് അച്ഛന്റെ മടിയിൽ കിടന്ന് മരണത്തിന് കീഴടങ്ങി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.