ഓരോ വീട്ടിലും ഒന്നിലധികം കറികൾ ആണ് ദിവസവും തയ്യാറാക്കാറുള്ളത്. ഇത്തരത്തിൽ എത്ര തന്നെ കറികൾ ഉണ്ടായാലും ഒരു ചമ്മന്തിയില്ലാതെ ചോറുണ്ണുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിൽ നാളികേരം അരച്ചും നാളികേരം അരക്കാതെയും എല്ലാം ചമ്മന്തി തയ്യാറാക്കി എടുക്കാറുണ്ട്. അത്തരത്തിൽ നാളികേരം ഒട്ടും ചേർക്കാതെയുള്ള ഒരു തക്കാളി ഉപയോഗിച്ചിട്ടുള്ള ഒരു ചമ്മന്തിയാണ് ഇതിൽ കാണുന്നത്.
നല്ല കിടിലൻ ടേസ്റ്റ് ഉള്ള ഒരു ചമ്മന്തി റെസിപ്പി തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ഒരു ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 5 10 വെളുത്തുള്ളി നല്ലവണ്ണം വറുത്തെടുക്കുകയാണ് വേണ്ടത്. വെളുത്തുള്ളി ചേർത്ത് കഴിയുമ്പോൾ അതിലേക്ക് നാരങ്ങ വലിപ്പത്തിൽ പുളി കൂടി ചേർത്താൽ നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം ബ്രൗൺ നിറമാകുമ്പോൾ മാറ്റി വയ്ക്കാവുന്നതാണ്.
പിന്നീട് ഇതേ വെളിച്ചത്തിലേക്ക് അല്പം വറ്റൽ മുളക് ചേർത്ത് നല്ലവണ്ണം മൊരിയിച്ചെടുക്കേണ്ടതാണ്. അതും മുറിഞ്ഞു വരുമ്പോൾ മാറ്റിവെച്ചതിനുശേഷം ഒന്ന് രണ്ട് തണ്ട് വേപ്പില അതിലേക്ക് ചേർത്ത് കൊടുത്ത വറുത്തെടുക്കേണ്ടതാണ്. പിന്നീട് ഇത് മാറ്റിവെച്ച് അതേണ്ണയിലേക്ക് തന്നെ നീളത്തിൽ നുറുക്കി വച്ചിരിക്കുന്ന തക്കാളി ഇട്ടുകൊടുത്ത് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്.
പിന്നീട് ഇതെല്ലാം നമുക്ക് മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാവുന്നതാണ്. അതിനായി മിക്സിയുടെ ജാറിൽ ഏറ്റവും ആദ്യം മുളകും വെളുത്തുള്ളിയും കറിവേപ്പിലയും പുളിയും എല്ലാം ഇട്ട് അതിലേക്ക് പാകത്തിന് ഉപ്പ് മഞ്ഞൾപ്പൊടി ഒരല്പം ശർക്കര കൂടി ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.