കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാത ഭക്ഷണം ആണ് ഇഡ്ഡലി. അരിയും ഉഴുന്നും എല്ലാം കുതിർത്ത് അരച്ച് വീർത്തു പൊന്തിയിട്ടാണ് ഇഡലി ഉണ്ടാക്കിയെടുക്കാൻ ഉള്ളത്. ഇത്തരത്തിൽ ഇഡലി മാവ് അരച്ചുവെക്കുമ്പോൾ പലപ്പോഴും അത് വീർത്ത് പൊന്താതെ വരാറുണ്ട്. നല്ലവണ്ണം വീർത്ത പൊന്തിയാൽ മാത്രമേ ഇഡ്ഡലി രുചികരമാകുകയുള്ളൂ. അതിനാൽ തന്നെ ഇഡലി മാവ് വീർത്ത് പൊങ്ങുന്നതിനു വേണ്ടി ഈസ്റ്റും.
സോഡാപ്പൊടിയും എല്ലാം ചേർത്ത് കൊടുക്കാറുണ്ട്. ഇത്തരത്തിലുള്ള എളുപ്പവഴികൾ ചേർത്തു കൊടുത്ത് ഇഡലി ഉണ്ടാക്കിയാലും പലപ്പോഴും അത് ടേസ്റ്റി ആവണമെന്നില്ല. അത്തരത്തിൽ യാതൊരു തരത്തിലുള്ള ഈസ്റ്റ് സോഡാപ്പൊടിയോ ചേർക്കാതെ തന്നെ ഇഡലി മാവ് വീർത്തു പൊന്തിവരുന്ന സോഫ്റ്റ് ആയിട്ടുള്ള ഇഡലിയുടെ റെസിപ്പി ആണ് ഇതിൽ കാണുന്നത്.
ഇങ്ങനെ ഇഡലി ഉണ്ടാക്കുന്നതിനുവേണ്ടി അരിപ്പൊടിയാണ് ഇവിടെ എടുത്തിട്ടുള്ളത്. ഒന്നര കപ്പ് അരിപ്പൊടിക്ക് ഒന്നേകാൽ കപ്പ് ഉഴുന്ന് എന്ന രീതിയിൽ ഉഴുന്ന് കുതിർക്കാൻ വയ്ക്കേണ്ടതാണ്. ഉഴുന്ന് കുതിർക്കുക ഒപ്പം തന്നെ ഒരു സ്പൂൺ ഉലുവ കൂടി അതിലിട്ട് കുതിർക്കേണ്ടതാണ്. ഇത്തരത്തിൽ ഉലുവയും ഉഴുന്നും ഒരുപോലെ ഇടുകയാണെങ്കിൽ ഇഡ്ഡലിക്ക് ഒരു പ്രത്യേക സ്വാദാണ് ഉണ്ടാകുക.
അതുപോലെതന്നെ ഈ ഉഴുന്ന് ആറുമണിക്കൂർ കുതിർക്കുമ്പോൾ അതിൽ മൂന്നുമണിക്കൂർ ഫ്രിഡ്ജിനെ പുറത്തുവച്ചു മൂന്നുമണിക്കൂർ ഫ്രിഡ്ജിന് അകത്തു വച്ചും കുതിർത്തിടുക്കേണ്ടതാണ്. പിന്നീട് ഉഴുന്ന് നല്ലവണ്ണം കുതിർന്നതിനുശേഷം മിക്സിയുടെ ജാറിൽ ഉഴുന്നും ആ തണുത്ത വെള്ളവും ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ചോറും ഇട്ടുകൊടുത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.