How to clean kadai : പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ദിവസവും കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം ഏവരും. അത്തരത്തിൽ വറുത്തത് പൊരിച്ചത് കറിവെച്ചത് എന്നിങ്ങനെയുള്ള പല വിഭവങ്ങളും നാം ഇഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടമാണെങ്കിലും ഉണ്ടാക്കിയ പാത്രങ്ങൾ കഴുകാൻ അത്രയ്ക്ക് ഇഷ്ടമല്ല. മീനോ ചിക്കനോ മറ്റും വറക്കുകയും പൊരിക്കുകയും എല്ലാം ചെയ്യുമ്പോൾ ആ പാത്രങ്ങളിൽ എണ്ണമഴക്ക് പച്ചപിടിക്കുകയും അതുപോലെ തന്നെ പലതരത്തിലുള്ള കറകൾ വന്നു നിറയുകയും ചെയ്യുന്നു.
അതോടൊപ്പം ഉണ്ടാകുന്ന നെയ്യും മറ്റും പറ്റിപ്പിടിച്ച് കഴിഞ്ഞാൽ വളരെയധികം ബുദ്ധിമുട്ടാണ് അത്തരം പാത്രങ്ങൾ വൃത്തിയാക്കുന്നത്. എന്നാൽ ഈ ഒരു മാർഗ്ഗം ചെയ്യുകയാണെങ്കിൽ കറപിടിച്ച പാത്രങ്ങളും കരിഞ്ഞുപോയ പാത്രങ്ങളും അതുപോലെ തന്നെ അത് പൊരിച്ചതും ആയിട്ടുള്ള പാത്രങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കാവുന്നതാണ് അതുമാത്രമല്ല ഇങ്ങനെ വൃത്തിയാക്കുന്നതിന് വേണ്ടി ഉരയ്ക്കുകയോ മറ്റും.
ചെയ്യേണ്ട ആവശ്യവും വരുന്നില്ല. അതിനാൽ തന്നെ സമയം പകുതിയിലേറെ ഇത് ചെയ്യുന്നത് വഴി നമുക്ക് ലാഭിക്കാവുന്നതാണ്. അത്തരത്തിൽ പാത്രങ്ങളിലെ പറ്റിപ്പിടിച്ച കറകളെ നീക്കം ചെയ്യുന്നതിന് വേണ്ടി ഏറ്റവും നല്ലത് അതിലേക്ക് അല്പം ഐസ് ക്യൂബുകൾ ഇട്ടുകൊടുക്കുകയാണ്. ഐസ്ക്യൂബുകൾ ഇട്ട് കൊടുത്തതിനു ശേഷം അതിലേക്ക് ഏതെങ്കിലും ഒരു ഡിഷ് വാഷ് ഒഴിച്ചു കൊടുത്തു നല്ലവണ്ണം ഇളക്കുകയാണ്.
ഇത്തരത്തിൽ കൈകൊണ്ട് മാത്രം ഒന്ന് ചുറ്റിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അതിനുള്ള അഴുക്കുകളും എണ്ണമഴക്കും എല്ലാം ഐസ് ക്യൂബുകളിൽ പറ്റി പിടിക്കുകയും പെട്ടെന്ന് തന്നെ അത് പോവുകയും ചെയ്യുന്നു. ഇതിനുവേണ്ടി ബലം പ്രയോഗിച്ചു ഉരക്കേണ്ട യാതൊരു ആവശ്യവും വേണ്ടിവരുന്നില്ല. തുടർന്ന് വീഡിയോ കാണുക.