നാമോരോരുത്തരും പ്രഭാതഭക്ഷണത്തിൽ പലതരത്തിലുള്ള വിഭവങ്ങളാണ് ഉൾപ്പെടുത്താറുള്ളത്. അവയിൽ തന്നെ കേരളത്തനിമ തുളുമ്പി നിൽക്കുന്ന ഒരു വിഭവമാണ് ഇലയട. മുതിർന്നവരും കുട്ടികളും ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണ് ഇത്. പലരും പല രീതിയിലാണ് ഇലയട തയ്യാറാക്കാറുള്ളത്. ഒട്ടുമിക്ക ആളുകളും മാവ് കൈകൊണ്ട് ഇലയിൽ പരത്തിയിട്ടാണ് ഇലയട ഉണ്ടാക്കുന്നത്.
എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വളരെ എളുപ്പത്തിൽ കൈകൊണ്ട് ഒട്ടും പരത്താത്ത രീതിയിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന സൂപ്പർ ടെസ്റ്റിലുള്ള ഇലയടയാണ് ഇതിൽ കാണുന്നത്. സാധാരണയായി ഇലയട നാമോരോരുത്തരും അരിപ്പൊടി ഉപയോഗിച്ചിട്ടാണ് ഉണ്ടാക്കാറുള്ളത്. എന്നാൽ ഗോതമ്പ് പൊടി ഉപയോഗിച്ച് ടേസ്റ്റി ആയിട്ടുള്ള ഇലയട ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്.
ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരല്പം ഗോതമ്പ് പൊടി എടുക്കുക എന്നുള്ളതാണ്. ഈ ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലവണ്ണം കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് തയ്യാറാക്കി എടുക്കുകയാണ് വേണ്ടത്. ഗോതമ്പുപൊടി വെള്ളം ഒഴിച്ച് ദോശമാവിന്റെ പരുവത്തിൽ ആക്കി എടുക്കേണ്ടതാണ്. അതിനുശേഷം നല്ല വൃത്തിയായ വാഴയില ചെറിയ കഷണങ്ങളായി.
മുറിച്ച് അതിലേക്ക് ഈ മാവ് ഒഴിച്ച് പരത്തി കൊടുക്കേണ്ടതാണ്. വളരെ നൈസായി കട്ടി കുറച്ച് വേണം മാവ് പരത്തി കൊടുക്കാം. എന്നാൽ മാത്രമേ നല്ല നൈസ് ആയിട്ടുള്ള ഇലയട നമുക്ക് കിട്ടുകയുള്ളൂ. അതോടൊപ്പം തന്നെ ഇലയടയുടെ ഉള്ളിൽ വയ്ക്കേണ്ട മിക്സും തയ്യാറാക്കി എടുക്കേണ്ടതാണ്. അതിനായി നാളികേരം പഞ്ചസാര നേന്ത്രപ്പഴം നുറുക്കിയത് എന്നിവ നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.