ഇഡലിയും ദോശയും കഴിക്കാൻ ഇനി ഈ ചമ്മന്തി മതി… തട്ടുകടയിലെ രുചിയിൽ ചമ്മന്തി…

ബ്രേക്ഫാസ്റ്റിന് ഭൂരിഭാഗം വീടുകളിലും ഉണ്ടാവുക ഇഡ്ഡലി അല്ലെങ്കിൽ ദോശ ആയിരിക്കും. ഇഡലിയും ദോശയും കഴിക്കാൻ ഇനി ഈ ചമ്മന്തി മതി. നമ്മളെല്ലാവരും ചമ്മന്തി ദോശ ഉണ്ടാക്കുമ്പോൾ തയ്യാറാക്കാറുണ്ട്. ഇനി തേങ്ങ ചമ്മന്തി ഉണ്ടാകുമ്പോൾ ഈ ഒരു സാധനം ചേർത്തുകഴിഞ്ഞാൽ അടിപൊളി രുചി ആയിരിക്കും ഉണ്ടാവുക. അത് എന്താണ് എന്നാണ് ഇവിടെ പറയുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ആവശ്യത്തിന് തേങ്ങ പച്ചമുളക് ഇഞ്ചി കറിവേപ്പില എന്നിവ കഴുകി എടുത്തിട്ടുണ്ട്. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഇഞ്ചി ഒരു കഷണം ഇട്ടുകൊടുക്കുക. പച്ചമുളക് മൂന്ന് പച്ചമുളക് ആണ് ഇട്ട് കൊടുക്കുന്നത്. പിന്നീട് ചേർക്കേണ്ടത് നാളികേരമാണ്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ട സ്പെഷ്യൽ ഇൻഗ്രിഡ് ഏതാണെന്ന് നോക്കാം. ദോശക്കും ഇഡ്ഡലിക്കും എല്ലാവരും ചമ്മന്തി ഉണ്ടാക്കുന്ന വരാണ്.

നല്ല രുചികരമായ രീതിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നിങ്ങളെല്ലാവരും ഈ രീതിയിൽഇതുവരെ ചെയ്തു കാണില്ല. പിന്നീട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കൊടുക്കുക. കുറച്ച് തൈര് ആണ് ചേർത്തു കൊടുക്കേണ്ടത്. ഒരു ചെറിയ പുളിയുള്ള തൈര് ആണ് ആവശ്യമുള്ളത്. ഇത് ഒരു സ്പൂൺ ചേർത്തശേഷം നന്നായി അടിച്ചെടുത്ത് ചമ്മന്തി ശരിയാക്കി എടുക്കാവുന്നതാണ്. ഒരുപാട് അരച്ച് പേസ്റ്റ് ആക്കേണ്ട ആവശ്യമില്ല. ഒരു ചെറിയ രീതിയിൽ അരച്ചെടുത്തശേഷം.

ഒരു ഫ്രൈപാനിൽ കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു കടുക് ചേർത്ത് കൊടുക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഉണക്കമുളക് ഇട്ടു കൊടുക്കുക. പിന്നീട് അരച്ചു വച്ചിരിക്കുന്ന നാളികേരം ചേർക്കാവുന്നതാണ്. അതിനോടൊപ്പം കരിവേപ്പില ചേർത്തുകൊടുക്കാം. നിങ്ങൾക്ക് ആവശ്യാനുസരണം വെള്ളമൊഴിച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല ടേസ്റ്റ് ആണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *