നാമോരോരുത്തരും നേരിടുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് അഴുക്കുകളും കറകളും വൃത്തിയാക്കുക എന്നുള്ളത്. അത്തരത്തിൽ പലയിടങ്ങളിലും കറകളും അഴുക്കുകളും എല്ലാം പറ്റി പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള കറകളെയും അഴുക്കുകളെയും പൊടികളെയും എല്ലാം നീക്കം ചെയ്യുന്നതിനെ മിക്കപ്പോഴും സ്ക്രബർ ഉപയോഗിച്ച് നല്ലവണ്ണം ഉരയ്ക്കാറാണ് പതിവ്. ചിലത് എത്രതന്നെ ഉരച്ചാലും വൃത്തിയാക്കാതെ ആ കറകൾ അങ്ങനെ തന്നെ നീണ്ടുനിൽക്കാറുണ്ട്.
അത്തരമൊരു അവസ്ഥയിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് ഇതിൽ കാണുന്നത്. WD 40 ആണ് ഇത്. ഈ പ്രൊഡക്ട് ഒത്തിരി സഹായങ്ങൾ ആണ് നമുക്ക് ചെയ്തു തരുന്നത്. ഈയൊരു പ്രോഡക്റ്റ് കൊണ്ട് നമുക്ക് ഗ്യാസ് ബർണർ ക്ലീൻ ചെയ്യാവുന്നതാണ്. പലപ്പോഴും നാം നേരിടുന്ന ഒരു പ്രശ്നമാണ് ഗ്യാസ് ബർണറിൽ അഴുക്കുകളും പൊടികളും എല്ലാം പറ്റിപ്പിടിച്ച് അത് ശരിയായ വിധത്തിൽ കത്താതിരിക്കുന്നത്.
ഇത്തരത്തിൽ ബർണറിൽ അഴുക്കുകളും പൊടികളും പിടിക്കുകയാണെങ്കിൽ ബർണർ പകുതി മാത്രമേ കത്തുകയുള്ളൂ അതുപോലെതന്നെ ഗ്യാസ് വളരെയധികം ചെലവ് ആവുകയും ചെയ്യും. മൂന്നുമാസം ഉപയോഗിക്കേണ്ട ഗ്യാസ് ഒരു മാസം കൊണ്ട് തന്നെ തീരുന്ന അവസ്ഥ ആയിരിക്കും കാണുക.
ഇത്തരമൊരു അവസ്ഥയിൽ നമുക്ക് ഈ ബർണർ അതിൽ നിന്ന് ഒരു അതിലേക്ക് ഈ WD 40 അപ്ലൈ ചെയ്ത് 10 മിനിറ്റ് റസ്റ്റ് ചെയ്തതിനുശേഷം ഒരു ടിഷ്യു കൊണ്ട് നല്ലവണ്ണം തുടച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അതിനുള്ളിൽ അടഞ്ഞുപോയ സുഷിരങ്ങൾ എല്ലാം തുറന്നുവരികയും നല്ലവണ്ണം തീ കത്തുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.