ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കടല. ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുള്ള പയർ വർഗ്ഗങ്ങളിൽ ഒന്ന് തന്നെയാണ് ഇത്. ധാരാളം ധാതലവണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും മികച്ചതാണ്. ഇതിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തത്തെ വർധിപ്പിക്കുകയും വിളർച്ചയെ തടയുകയും ചെയ്യുന്നു.
ഫൈബറും ധാരാളമായി ഇതിലുള്ളതിനാൽ ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകമാണ്. ആന്റിഓക്സൈഡ് സമ്പുഷ്ടമായ കടല നമ്മുടെ മുഖകാന്തി വർധിപ്പിക്കുന്നതിനും ഉത്തമമാണ്. അത്തരത്തിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ള കടൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു സ്നാക്കാണ് ഇതിൽ കാണുന്നത്. കടലക്കറി കഴിച്ചു മടുത്തവർക്ക് കടല ചെലവാക്കുന്നതിനു വേണ്ടിയിട്ടുള്ള.
നല്ലൊരു കിടിലൻ മാർഗം കൂടിയാണ് ഇത്. അത്തരത്തിൽ കടല ഉപയോഗിച്ചുകൊണ്ട് മിച്ചർ ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്. ഇതിനായി കടല ഒരു വലിയ പാത്രത്തിൽ എടുത്ത് നല്ലവണ്ണം അതിലെ കരടുകളെല്ലാം നീക്കം ചെയ്തു വെയിലത്ത് വെച്ച് ഉണക്കി എടുക്കേണ്ടതാണ്. കുറച്ചുനേരം വെച്ചാൽ മാത്രം മതി. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം കറക്കി എടുക്കേണ്ടതാണ്.
അതിനുശേഷം ആദ്യം ഒരു വലിയ അരിപ്പയിൽ ഇത് അരിച്ചെടുക്കേണ്ടതാണ്. പിന്നീട് ചെറിയ അരിപ്പയിൽ അരിച്ചെടുത്ത് കൊണ്ട് യാതൊരു തരിയും ഇതിൽ പെട്ടിട്ടില്ല എന്ന് നാം ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിൽ നാം കടലപ്പൊടി ഉണ്ടാക്കി കഴിഞ്ഞു. പിന്നീട് അതിലേക്ക് അല്പം ഉപ്പും മുളകുപൊടിയും ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. ചപ്പാത്തി ഉണ്ടാക്കാൻ മാവ് കുഴക്കേണ്ട അതേ ടെക്സ്ചറിൽ ആണ് ഇത് ഉണ്ടാക്കിയെടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.