Kitchen tips in malayalam : നമ്മുടെ വീടുകളിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. അരി വേവിച്ചെടുത്ത് ബാക്കിയുണ്ടാകുന്ന വെള്ളമാണ് ഇത്. ഒട്ടുമിക്ക ആളുകളും ഈ വെള്ളം ഉപയോഗിക്കാതെ കന്നുകാലികൾക്ക് ഭക്ഷണം ആയി കൊടുക്കാറാണ് പതിവ്. എന്നാൽ ഈയൊരു വെള്ളം മതി നമ്മുടെ ശരീരത്തിലെ ഒട്ടനവധി രോഗങ്ങളെ അകറ്റിയെടുക്കാൻ. ധാരാളം വിറ്റാമിനുകളും പോഷക ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒരു സൂപ്പർ ഡ്രിങ്ക് തന്നെയാണ് കഞ്ഞിവെള്ളം.
നമ്മുടെ ശരീരത്തിന് ഉന്മേഷവും ഉണർവും നൽകുന്നതിന് ഏറ്റവും മികച്ചതാണ് ഇത്. വിലകൂടിയ പലതരത്തിലുള്ള എനർജി ഡ്രിങ്കുകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ എനർജിയും മറ്റുമാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. കൂടാതെ ഫൈബറുകൾ ധാരാളമുള്ളതിനാൽ ദഹനത്തിനും ഏറെ മികച്ചത് തന്നെയാണ് കഞ്ഞിവെള്ളം. അതിനാൽ തന്നെ മലബന്ധം വയറിളക്കം എന്നിങ്ങനെയുള്ള പല രോഗങ്ങളെ പ്രതിരോധിക്കാൻ ഇതിനെ കഴിയുന്നു.
കൂടാതെ നമ്മുടെ മുടിയുടെ സംരക്ഷണത്തിനും ചർമ്മത്തിന്റെ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കുന്നതാണ് കഞ്ഞിവെള്ളം. ഈ കഞ്ഞിവെള്ളം ഒരല്പം മാത്രം മതി നമ്മുടെ തുരുമ്പ് പിടിച്ച എല്ലാ ഇരുമ്പ് പാത്രങ്ങളെയും വൃത്തിയാക്കാൻ. അത്തരത്തിൽ ഇരുമ്പ് പാത്രങ്ങളിലെ തുരുമ്പ് കളയുന്നതിന് വേണ്ടി കഞ്ഞിവെള്ളം ഉപയോഗിക്കുന്നതാണ് ഇതിൽ കാണുന്നത്.
അതിനായി തുരുമ്പെടുത്ത ഇരുമ്പുപാത്രങ്ങൾ എടുത്ത് ആദ്യം ഒരു സ്ക്രബർ കൊണ്ട് നല്ലവണ്ണം പാത്രങ്ങൾ ഉരക്കേണ്ടതാണ്. പിന്നീട് ഈ ഇരുമ്പ് പാത്രത്തിലേക്ക് അല്പം കഞ്ഞിവെള്ളം ഒഴിച്ചുവെച്ച് അരമണിക്കൂർ വെയിറ്റ് ചെയ്യേണ്ടതാണ്. കഞ്ഞിവെള്ളം അതിൽ ഒഴിക്കുമ്പോൾ തന്നെ അതിൽ നിന്ന് ഇരുമ്പ് പോകുന്നതായി നമുക്ക് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.