നാം ഓരോരുത്തരും ചോറിനൊപ്പം കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് തൈര് മുളക്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. തൈര് മുളക് ഉണ്ടാക്കുകയാണെങ്കിൽ മുളകിന്റെ എരുവും പകുതിയിലേറെ കുറയുന്നു. അതിനാൽ തന്നെ നമുക്ക് അത് നല്ലവണ്ണം കഴിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഈ തൈര് മുളക് നാമോരോരുത്തരും കടകളിൽ നിന്ന് വാങ്ങിക്കാനാണ് പതിവ്.
ഇത്തരത്തിൽ വാങ്ങിക്കുന്ന തൈര് മുളകിന് അത്രകണ്ട് ടേസ്റ്റ് ഉണ്ടാകാറില്ല. അത്തരത്തിൽ വളരെ എളുപ്പം തൈര് മുളക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു മാർഗമാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം മുളകെടുത്ത് അതിന്റെ നടുഭാഗം കത്തികൊണ്ട് വരയുകയാണ് വേണ്ടത്. ഇത്തരത്തിൽ മുളകിന്റെ നടുഭാഗം വരയുന്നത് അതിൽ നല്ലവണ്ണം ഉപ്പും തൈരും കയറുവാൻ വേണ്ടിയാണ്. എന്നാൽ മാത്രമേ നാം വിചാരിച്ച ടേസ്റ്റിൽ അത് കിട്ടുകയുള്ളൂ.
പിന്നീട് അതിൽ ഉപ്പിട്ട് അത് പുട്ട് കുറ്റിയിൽ ഇറക്കിവെച്ച് ആവി കൊള്ളിക്കുകയാണ് വേണ്ടത്. അതിനുശേഷം പുട്ടും കുറ്റിയിൽ നിന്ന് എടുത്ത മുളക് തൈരിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ തൈരിലേക്ക് ഇട്ടുകൊടുത്ത മുളക് നല്ലവണ്ണം തൈരിൽ മുക്കിയെടുത്ത് സൂര്യപ്രകാശത്തിൽ ഉണക്കാനായി വയ്ക്കേണ്ടതാണ്.
ഇത്തരത്തിൽ മൂന്ന് നാല് ദിവസം വെയില് കൊണ്ടാൽ മാത്രമേ മുളക് നല്ലവണ്ണം ഉണങ്ങി കിട്ടുകയുള്ളൂ. അതുപോലെ തന്നെ ഓരോ ദിവസം ഉണക്കിയതിനു ശേഷം പിന്നീട് വെയിലത്ത് ഇടുന്നതിനു മുൻപായി അത് തൈരിൽ മുക്കേണ്ടതുമാണ്. എന്നാൽ മാത്രമേ അതിന്റെ യഥാർത്ഥ രുചിയിൽ അത് നമുക്ക് ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.