How to Reduce Swelling Uric Acid Thazhuthama : നമ്മൾ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഏറ്റവും ഔഷധ മൂല്യമുള്ള ഒരു ഔഷധസസ്യമാണ് തഴുതാമ. തൊടിയിൽ പടർന്നാണ് ഇത് വളരുന്നത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പല രോഗങ്ങളെയും ചെറുക്കുവാൻ ശക്തിയുള്ള ഒരു മരുന്നാണ് ഇത്. പണ്ടുകാല മുതലേ ആയുർവേദ മരുന്നുകളിലെ ഒരു നിറസാന്നിധ്യമാണ് ഇത്. ഇതിന്റെ ഇലകളിൽ ധാരാളം ഇരുമ്പ് അടങ്ങിയതിനാൽ തന്നെ രക്തത്തെ വർധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണ് ഇത്.
കൂടാതെ ഇത് നമ്മുടെ സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുന്നതിന് ഏറെ ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ കരൾ രോഗങ്ങൾക്ക് അത്യുത്തമമാണ് തഴുതാമ. ഇത് കരൾ നേരിടുന്ന ഫാറ്റി ലിവർ ഹെപ്പറ്റൈറ്റിസ് മുതലായ പല രോഗങ്ങൾക്കുള്ള ഒരു മരുന്നാണ്. കൂടാതെ ശരീരത്തിലെ പ്രമേഹത്തെ ക്രമാതീതമായി നിയന്ത്രിക്കുന്നതിനും ഇത് ഉത്തമമാണ്. ഈ ഇലയുടെ നീര് ഇൻസുലിൻ ഉത്പാദനത്തിന് സഹായിക്കുന്നു എന്നുള്ളതിനാലാണ് ഇത് പ്രമേഹത്തെ കുറയ്ക്കുന്നത്.
അതോടൊപ്പം തന്നെ പലതരത്തിലുള്ള അലർജികളിൽ നിന്നും ശ്വസന പ്രശ്നങ്ങളിൽ നിന്നും ഇതിന്റെ ഇല മോചനം നൽകുന്നു. കൂടാതെ മൂത്രത്തിലെ കല്ല് പൂർണമായി അകറ്റുന്നതിനും വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുംയൂറിക് ആസിഡ് പോലുള്ള പ്രശ്നങ്ങളെ കുറയ്ക്കുന്നതിനും ഇത് ഉത്തമമാണ്. ഇതിൽ ധാരാളം ആന്റിഓക്സൈഡ് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് ഹൃദയരോഗ്യം മെച്ചപ്പെടുത്തുകയും.
ഹൃദയരോഗസാധ്യതകൾ ക്രമാതീതമായി കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ശരീരത്തിലെ നീർക്കെട്ടുകളെ ക്രമാതീതമായി കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന വേദനകളെ തടയാനും ഇത് പ്രയോജനകരമാണ്. അത്തരത്തിൽ യൂറിക്കാസിഡ് മറികടക്കുന്നതിന് വേണ്ടി തഴുതാമ ഉപയോഗിച്ചിട്ടുള്ള ഒരു തോരൻ ആണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.