PCOD Home Remedies : ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ ഏറ്റവും അധികം നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവറി ഡിസീസ്. അണ്ഡാശയത്തിൽ ഉണ്ടാകുന്ന ചെറിയ സിസ്റ്റുകൾ ആണ് ഇവ. ഇന്നത്തെ പത്തിൽ ഒരു സ്ത്രീക്ക് എങ്കിലും ഇത്തരം ഒരു പ്രശ്നം കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ് ഈ ഒരു ആരോഗ്യപ്രശ്നത്തിന്റെയും പിന്നിലുള്ളത്. പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇതിനെ ഓരോ സ്ത്രീകളുടെ ശരീരം പ്രകടമാക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ആർത്തവത്തിൽ ഉണ്ടാകുന്ന വേരിയേഷനുകളാണ്. ആർത്തവം മാസങ്ങളോളം ഇല്ലാതാകുന്ന ഒരു അവസ്ഥയാണ് ഇത്. അതോടൊപ്പം തന്നെ മുഖത്തെ അധിക രോമവളർച്ച മുടികൊഴിച്ചിൽ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുക മുഖക്കുരുക്കൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് ഇതിന്റെ മറ്റു ലക്ഷണങ്ങൾ. ഇത്തരത്തിലുള്ള ഒരു അവസ്ഥ കാണുകയാണെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ.
കണ്ട് അതിനെ മറികടക്കുന്നതിന് വേണ്ടിയുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പിസിഒഡി ഉണ്ടാവുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. ശരീരത്തിൽ ധാരാളമായി ഗ്ലൂക്കോസ് കണ്ടന്റ് ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനെ അതിനെ ലയിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇത്. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന ഈ ഒരു അവസ്ഥ ഭാവിയിൽ ഷുഗർ കൊളസ്ട്രോൾ ഹാർട്ടറ്റാക്ക് ക്യാൻസർ പോലുള്ള മാരകമായ.
രോഗങ്ങളെ ഉണ്ടാക്കിയേക്കാം. അതിനാൽ തന്നെ ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കേണ്ടത് അനിവാര്യമാണ്. അതിനായി ശരിയായ രീതിയിലുള്ള ഡയറ്റ് പ്ലാനും എക്സസൈസുകളും ഫോളോ ചെയ്യുകയാണ് വേണ്ടത്. അതിന്റെ ആദ്യത്തെ പടിയാണ് ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുക എന്നുള്ളത്. അതിനാൽ തന്നെ ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും സോഫ്റ്റ്കളും മസാല ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.