കിഡ്നി പ്രവർത്തനരഹിതമാകുന്നതിനു മുൻപ് കാണുന്ന ഇത്തരം ലക്ഷണങ്ങളെ ആരും നിസാരമായി കാണരുതേ…| Kidney stone symptoms

Kidney stone symptoms : നമ്മുടെ ശരീരത്തിൽ വലിയ ധർമ്മം നിർവഹിക്കുന്ന അവയവമാണ് വൃക്കകൾ. രണ്ട് വ്യക്കകളാണ് ഓരോ മനുഷ്യ ശരീരത്തിലും കാണപ്പെടുന്നത്. ഇത് നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു അവയവമാണ്. ഇത്തരത്തിലുള്ള ശരീരത്തിലെ വേസ്റ്റ് പ്രോഡക്ടുകൾ മൂത്രത്തിലൂടെ വൃക്കകൾ പുറന്തള്ളപ്പെടുന്നു. അത്തരത്തിൽ രക്തത്തെ ശുദ്ധീകരിക്കുന്ന ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് കിഡ്നി. അതോടൊപ്പം തന്നെ രക്തത്തിലെ ചുവന്ന രക്താണുക്കളെ.

ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ബിപി നിയന്ത്രിക്കുന്നതും വൃക്കകളാണ്. ഇത്തരത്തിൽ വലിയ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കിഡ്നി പലതരത്തിലുള്ള രോഗങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ ഉണ്ടാകുമ്പോൾ അവ കിഡ്നിയുടെ പ്രവർത്തനത്തെ കുറയ്ക്കുകയും കുറച്ചു കഴിയുമ്പോൾ കിഡ്നി തകരാറിലാവുകയും ചെയ്യുന്നു. ഇത്തരത്തിൽ കിഡ്നി സ്തംഭിക്കുന്നത് രണ്ടുവിധത്തിലാണ്. ഇതിൽ ആദ്യത്തേത് അക്യൂട് ആണ്.

ഇത് താൽക്കാലികമായി കിഡ്നി പ്രവർത്തനം നിർത്തിവയ്ക്കുന്ന ഒരു അവസ്ഥയാണ്. ഇത് കൂടുതൽ ആയോ കിഡ്നിയിലേക്ക് അണുബാധകളും മറ്റും കയറി കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. മലേറിയ ഡെങ്കിപ്പനി എലിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് പിന്നാലെ കാണുന്നതാണ് ഇത്. ഇത് പെട്ടെന്ന് ഉണ്ടാകുന്നതായതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ മാറ്റാവുന്നതാണ്.

മറ്റൊന്നാണ് ക്രോണിക് കിഡ്നി ഫെയിലിയർ. ഇത് സ്ഥിരമായി തന്നെ കാണുന്ന ഒന്നാണ്. ഇതും അണുബാധകൾ കൊണ്ട് വരാവുന്നതാണ്. കിഡ്നി സ്റ്റോൺ യൂറിൻ ഇൻഫെക്ഷൻ നിയന്ത്രണവിധേയമാകാത്ത ബിപി എന്നിവ മൂലം ഉണ്ടാകാവുന്നതാണ്. അതുപോലെ തന്നെ അനിയന്ത്രിതമായ ഷുഗർ മൂലവും ഇത്തരത്തിൽ കിഡ്നി ഫെയിലിയർ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അവസ്ഥകൾ തുടക്കത്തിൽ തിരിച്ചറിയുകയാണെങ്കിൽ നമുക്ക് അവയെ വരുത്തിയിലാക്കാവുന്നതേയുള്ളൂ. തുടർന്ന് വീഡിയോ കാണുക.