ഈ സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത കൂടുതൽ… ഇത്തരക്കാർ ശ്രദ്ധിക്കുക…

ചില സ്ത്രീകൾ ചില കാര്യങ്ങൾ പ്രത്യേക ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ലോകമെമ്പാടുമുള്ള സ്ത്രീകളിൽ പൊതുവായി വരുന്ന ഒരു അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ് ബ്രെസ്റ്റ് കാൻസർ. ഇത് നേരത്തെ തന്നെ കണ്ടെത്താൻ കഴിയുകയാണ് എങ്കിൽ പൂർണമായും ചികിത്സിച്ച് മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ പൊതുജനങ്ങളിൽ അതിന്റെ അവബോധം കുറവ് അതിനെക്കുറിച്ച് പലതരത്തിലുള്ള മിഥ്യാധാരണകൾ ഉള്ളതിനാൽ പലപ്പോഴും രോഗി ചികിത്സ തേടുന്നത് വളരെ വൈകിയാണ്.

ഇതിനെക്കുറിച്ച് നേരത്തെ തന്നെ തിരിച്ചറിയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ലക്ഷണങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളിൽ ഏറ്റവും പൊതുവായി കാണുന്ന കാൻസറുകളിൽ ഒന്നാണ് സ്ഥനാർബുതം. ഇത് സ്ത്രീകളിൽ മാത്രമായി കണ്ടുവരുന്ന അസുഖമല്ല. വളരെ അപൂർവമായി പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. എങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ.

എന്നിരുന്നാലും പ്രായം കൂടുന്തോറും സ്ഥാനാർഭുതം ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ വളരെ അപൂർവമായി ചെറുപ്രായത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാൻ സാധ്യതയുണ്ട്. ഇത് വരാനുള്ള പ്രധാന കാരണം ശരീരത്തിലെ ഹോർമോൺ അളവ് അതിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. ഈസ്ട്രജൻ അളവ് സ്ത്രീകളിൽ വലിയ രീതിയിൽ തന്നെ കൂടുന്ന അവസ്ഥ കാണാറുണ്ട്. ഇത് കൂടുമ്പോഴാണ് സാധാരണ ബ്രസ്റ്റ് കാൻസർ ഉണ്ടാവാൻ സാധ്യത കൂടുതൽ.

അതിൽ ഉണ്ടാകാനുള്ള റിസ്ക് ഫാക്ടർ. അല്ലെങ്കിൽ റിസ്ക് കൂടിയ ആളുകൾ ആരെല്ലാം ആണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ വൈകി ആർത്തവ വിരാമം സംഭവിക്കുന്ന സ്ത്രീകൾക്ക്‌ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. അതുപോലെതന്നെ വളരെ നേരത്തെ തന്നെ മെൻസസ് തുടങ്ങുന്ന അവസ്ഥ മദ്യപാനം തുടങ്ങിയ അവസ്ഥകളെല്ലാം ഈസ്ട്രാജൻ അളവ് ശരീരത്തിൽ കൂടുകയും അത് കാരണം ബ്രെസ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *