Stroke symptoms ear pain : ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ആളുകളുടെ മരണത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ചെറുപ്പക്കാരിൽ പോലും ഇത് മരണകാരണം ആകുന്നത് ഭീതിജനകമാണ്. നമ്മുടെ തലച്ചോറിലെ നാഡീകോശങ്ങൾക്ക് രക്തം കിട്ടാതെ വരുന്ന ഒരു അവസ്ഥയാണ് ഇത്. നാഡി കോശങ്ങളിലേക്കും രക്തം കിട്ടാതെ വരുന്നതിനെ അവിടെ രക്തം കട്ടപിടിക്കുന്നതും രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതും കാരണമാകുന്നു.
ഇത്തരത്തിൽ ഇന്നത്തെ സമൂഹത്തിൽ കൂടുതലായി കാണുന്നത് തലച്ചോറിലെ നാഡീ കോശങ്ങൾക്ക് രക്തം കട്ടപിടിച്ചത് മൂലം രക്തം കിട്ടാതെ വരുന്ന അവസ്ഥയാണ്. ഇത്തരത്തിൽ എല്ലാം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയാണെങ്കിൽ വളരെ വേഗം ചികിത്സ ലഭിക്കേണ്ടത് അനിവാര്യമാണ്. തലച്ചോറിനുഉള്ളിൽ തന്നെ ഇത്തരത്തിലുള്ള രക്തയോട്ടം ഇല്ലാതാകുന്നതിനുള്ള തടസ്സങ്ങൾ പൂർണമായി മാറ്റിയില്ലെങ്കിൽ മരണംവരെ സംഭവിക്കാവുന്നതാണ്.
അതിനാൽ തന്നെ സ്ട്രോക്ക് എന്ന അവസ്ഥയ്ക്ക് സമയത്തിന് വളരെ പ്രാധാന്യമാണ് ഉള്ളത്. തലച്ചോറിൽ രക്തയോട്ടം ഇല്ലാതാകുന്നതിനാൽ ആ ഭാഗത്തേക്ക് ഓക്സിജൻ സപ്ലൈ ഉണ്ടാകുന്നില്ല. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിൽ സ്ട്രോക്ക് ഉണ്ടാകുമ്പോൾ അതുപോലെ തന്നെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിൽ കാണിക്കാറുള്ളത്. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങളെ നാം അവഗണിക്കുകയാണ് പതിവ്.
അതിൽ തന്നെ ആദ്യത്തെ ലക്ഷണമാണ് ബാലൻസ് തെറ്റുക എന്നുള്ളത്. പലപ്പോഴും ഇത് ചെവിയുടെ പ്രശ്നമായാണ് നാം ഓരോരുത്തരും കണക്കാക്കാറുള്ളത്. അതോടൊപ്പം തന്നെ സംസാരത്തിൽ കൊഞ്ഞപ്പ് വരികയും ചുണ്ടുകൾ ഒരു ഭാഗത്തേക്ക് കോടുന്നതായി കാണുകയും ചെയ്യുന്നു. കൂടാതെ കണ്ണിന്റെ കാഴ്ചയിൽ ബുദ്ധിമുട്ട് വരികയും കാഴ്ച മങ്ങുന്ന പോലുള്ള ഒരു അവസ്ഥ നേരിടുകയും ഈ സമയങ്ങളിൽഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.