Benefits of drinking tea everyday : ദിവസവും രാവിലെ എണീക്കുമ്പോൾ ചായ കുടിക്കുന്നത് ശീലമാക്കിയവരാണ് മലയാളികൾ. രാവിലെ എണീറ്റിട്ട് ചായ കുടിക്കാത്ത ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ നാം കുടിക്കുന്ന ഈ ചായ നമ്മുടെ ശരീരത്തിൽ ഒട്ടനവധി പ്രവർത്തനങ്ങൾക്ക് സഹായകരമാണ് എന്ന് നാം ഓരോരുത്തരും തിരിച്ചറിഞ്ഞിട്ടില്ല. അത്തരത്തിൽ ചായ കുടിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന നേട്ടങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
ദിവസവും രാവിലെ എണീറ്റ് ചായ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ഉന്മേഷവും ഊർജ്ജവും ലഭിക്കുന്നു. ഇത് ആ ദിവസം മുഴുവൻ ഉന്മേഷം ഉള്ളതാക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ്. ഇന്ന് പലതരത്തിലുള്ള ചായകളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. ഗ്രീൻ ടീ ബ്ലാക്ക് ടീ ലെമൺ ടീ എന്നിങ്ങനെ ഒട്ടനവധി ചായകളാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇതിൽ ഗ്രീൻ ടീ എന്നത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ആയിട്ടുള്ള ഒരു ടീ ആണ്. ഇതിന്റെ ഉപയോഗം നമ്മളിലെ ഓർമ്മശക്തിയെ വർധിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്. കൂടാതെ ചായ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ നീക്കം ചെയ്യപ്പെടുന്നതായി പറയപ്പെടുന്നു. അതോടൊപ്പം തന്നെ നമ്മുടെ രക്തക്കുഴലുകളുടെ വികാസത്തിനും ഇത് ഏറെ സഹായകരമാണ്. അത്തരത്തിൽ ഉള്ള സഹായകരമായിട്ടുള്ള പല ഘടകങ്ങളും ചായയിൽ അടങ്ങിയിട്ടുണ്ട്.
അതിനാൽ തന്നെ ഹൃദ്രോഗങ്ങളെ ഇല്ലാതാക്കാൻ ചായ കുടി സഹായകരമാകുന്നു. അതോടൊപ്പം തന്നെ ക്യാൻസർ കോശങ്ങൾ വളരുന്നത് തടയാനും ചായ കുടിക്കുന്നത് വഴി കഴിയുന്നു. കൂടാതെ ഇന്നത്തെ സമൂഹത്തിൽ വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ലോകത്തെ മാറി കടക്കാനും ചായ കുടിക്കുന്നത് വഴി സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Inside Malayalam