ഈ സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം നിങ്ങളിൽ ഉണ്ടോ? എങ്കിൽ ഇവയ്ക്ക് പിന്നിലുള്ള ഇത്തരം ദോഷഫലങ്ങളെ ആരും അറിയാതെ പോകരുതേ.

നാം നമ്മുടെ ജീവിതത്തിൽ ചെയ്യുന്ന ഏതൊരു കാര്യവും നമുക്ക് തന്നെ വിനയായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. അത്തരത്തിൽ നാം ഏവരും വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട ഒരു സമയമാണ് രാത്രി 7 തൊട്ട് 10 വരെയുള്ള സമയം എന്നത്. നാമെല്ലാവരും വിശ്രമിക്കുന്ന സമയമാണ് ഇത്. അതുപോലെതന്നെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്ന സമയം കൂടിയാണ് ഇത്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിലെ ഏറ്റവും അധികം ഭക്ഷണം കഴിക്കുന്ന സമയവും ഇതുതന്നെയാണ്.

എല്ലാവരും ഒരുമിച്ചിരുന്ന് പലതരത്തിലുള്ള ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും മറ്റും നാം കഴിക്കുന്നു. എന്നാൽ ഇതൊരു ശരിയായ രീതിയല്ല. ഈ സമയങ്ങളിലാണ് നാം നമ്മുടെ ഉറക്കം തുടങ്ങുന്നത്. ഉറങ്ങുന്ന സമയത്ത് നമ്മുടെ ശരീരം റസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഈ സമയങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ അത് ദഹിക്കാതെ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്നു.

ഇത് നമുക്ക് ദോഷഫലങ്ങളാണ് വരുത്തി വയ്ക്കുന്നത്. അതിനാൽ തന്നെ ഈ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഇതിനു മുൻപ് ഭക്ഷണം കഴിക്കാൻ ശ്രമിക്കേണ്ടതാണ്. കൂടാതെ നമ്മുടെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ജലാംശം വളരെ അത്യാവശ്യമാണ്. മൂന്നര ലിറ്ററിൽ അധികം വെള്ളം ഒരു വ്യക്തി ദിവസവും കുടിക്കണം എന്നാണ് കണക്കുകൾ പറയുന്നത്.

എന്നാൽ രാത്രി 7 കഴിഞ്ഞിട്ടുള്ള സമയങ്ങളിൽ വെള്ളം കുടി പരമാവധി കുറക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്. ഇത്തരത്തിൽ 7:00 മണിക്ക് ശേഷം വെള്ളം കുടിക്കുന്നത് വഴി രാത്രി മൂത്രമൊഴിക്കാൻ തോന്നുകയും അതുവഴി ഉറക്കം പൂർണമായി നഷ്ടപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *