Alzheimer’s symptoms stages
Alzheimer’s symptoms stages : ഓർമ്മശക്തി എന്ന് പറയുന്നത് മനുഷ്യർക്കുള്ള ഏറ്റവും വലിയൊരു കഴിവാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നു കൂടിയാണ് ഓർമശക്തി. എന്നാൽ ഇത് നഷ്ടപ്പെടുന്ന ഒരു അവസ്ഥയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല. പ്രായമാകുമ്പോൾ ഇത്തരത്തിൽ ഓർമ്മക്കുറവ് ഓരോ വ്യക്തികളിലും ഉണ്ടാകും. അത് സർവ്വസാധാരണമാണ്. എന്നാൽ ചിലരിൽ ഇത് അധികമായിട്ടുള്ള ഓർമ്മക്കുറവ് ഇടയാക്കാറുണ്ട്. ഇത് ഒരു രോഗമാണ്. അത്തരത്തിലുള്ള ഒരു രോഗമാണ് അൽഷിമേഴ്സ് എന്നത്.
ഇന്നത്തെ കാലഘട്ടത്തിൽ പ്രായമായവരെ പോലെ തന്നെ ചെറുപ്പക്കാരും ഇതിന്റെ പിടിയിൽ ആയിട്ടുണ്ട്. ഈയൊരു രോഗം എന്ന് പറയുന്നത് ഘട്ടം ഘട്ടം ആയിട്ടാണ് പ്രകടമാകുന്നത്. തുടക്കത്തിൽ നിസ്സാര കാര്യങ്ങളായിരിക്കും നാം മറക്കുന്നത്. നമ്മുടെ ഏതെങ്കിലും വസ്തുക്കൾ എവിടെയെങ്കിലും വച്ച് മറക്കുകയോ അല്ലെങ്കിൽ നിസ്സാരം ചില കാര്യങ്ങൾ മറക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഇത്. ഈ ഒരു അവസ്ഥ അൽഷിമേഴ്സിനെ തുടക്കമാണെന്ന് പറയാം.
പിന്നീട് അങ്ങോട്ട് നമ്മുടെ പരിചയക്കാരെ വരെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ എത്താറുണ്ട്. ഇത്തരത്തിൽ അൽഷിമേഴ്സ് ഓരോ വ്യക്തികളിലും വ്യാപിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ അൽഷിമേഴ്സ് എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് പല ടെസ്റ്റുകളിലൂടെ നമുക്ക് തിരിച്ചറിയാവുന്നതാണ്. രോഗിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർ നൽകുന്ന ഉത്തരങ്ങൾ അനുസരിച്ച് നമുക്ക് അതിന്റെ വ്യാപനം തിരിച്ചറിയാവുന്നതാണ്.
തലച്ചോറുമായി ബന്ധപ്പെട്ടുള്ള പല കാരണങ്ങളാൽ ഇത്തരത്തിൽ അൽഷിമേഴ്സ് ഉണ്ടാകാം. ഇതിൽ ചിലത് നമുക്ക് എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഒട്ടുമിക്ക അൽഷിമേഴ്സ് കേസുകളും ചികിത്സിക്കുന്നതിനെ ഒരു പരിധിയുണ്ട്. ഇത്തരത്തിൽ ഏത് കാരണത്താലാണ് അൽഷിമേഴ്സ് വന്നത് എന്ന് തിരിച്ചറിയുന്നതിന് എംആർഐ സ്കാൻ ആണ് നിർദ്ദേശിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam
3 thoughts on “മറവി നിങ്ങളിലെ ഒരു പ്രശ്നമാണോ? ഇത് സൃഷ്ടിക്കുന്ന രോഗത്തെ ആരും അറിയാതെ പോകരുതേ…| Alzheimer’s symptoms stages”