പനി ചുമ പല്ലുവേദന വിരശല്യം എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതൊരു അല്പം മതി. കണ്ടു നോക്കൂ…| Benefits of cloves

Benefits of cloves : ധാരാളം ധാതുലവണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഗ്രാമ്പൂ. നമ്മുടെ മസാലകളിലെ ഒരു പ്രധാനി തന്നെയാണ് ഇത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നതും കയറ്റുമതി ചെയ്യുന്നതും ആയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇതിന്റെ ഇലയും പൂവും തൊലിയും എല്ലാം ഉപയോഗയോഗ്യമാണ്. ഇതിനെ ഭക്ഷ്യ പദാർത്ഥം എന്നതിനപ്പുറം ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.

ആയുർവേദ മരുന്നുകളിൽ ഒട്ടുമിക്ക മരുന്നുകളിലെയും ഒരു പ്രധാന താരം തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയെ വർധിപ്പിക്കുന്നു. അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളെയും മറികടക്കാൻ ഇത് നമ്മെ സഹായിക്കുന്നു. കൂടാതെ കഫക്കെട്ട് ചുമ ജലദോഷം എന്നിവയ്ക്കുള്ള ഒരു മറുമരുന്നു കൂടിയാണ് ഈ ഗ്രാമ്പൂ.

അതോടൊപ്പം തന്നെ ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും ഗാസ്ട്രബിൾ മലബന്ധം എന്നിങ്ങനെയുള്ള മറികടക്കാനും ഇത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് അത്യുത്തമമാണ്. അതുപോലെ തന്നെ നല്ലൊരു വേദനസംഹാരി കൂടിയാണ് ഗ്രാമ്പൂ. ഇത് കൂടുതലായും പല്ലുവേദനയ്ക്കാണ് ഉപയോഗിക്കുന്നത്. പല്ലുവേദനയുള്ള ഭാഗങ്ങളിൽ ഗ്രാമ്പു കടിച്ചുപിടിക്കുമ്പോൾ.

ഒരു തരിപ്പ് അനുഭവപ്പെടുകയും അത് നമ്മുടെ വേദനയെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വായനാറ്റത്തെ മറികടക്കാനും ഗ്രാമ്പൂ ഏറെ സഹായകരമാണ്. കൂടാതെ കുട്ടികളിലെയും മുതിർന്നവരിലേയും വിരശല്യത്തിന് പരിഹാരം മാർഗം കൂടിയാണ് ഈ ഗ്രാമ്പൂ. അതുപോലെ തന്നെ തൊണ്ടയിലെ ഇൻഫെക്ഷനുകൾ പൂർണമായും മറികടക്കാനും ഗ്രാമ്പൂ ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.