Calcium deficiency symptoms : ഇന്നത്തെ കാലത്ത് കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് സന്ധിവേദനകൾ. കൈകാൽ വേദന നട്ടെല്ല് വേദന കഴുത്തുവേദന എന്നിങ്ങനെ പലതരത്തിലുള്ള സന്ധിവേദനകൾ ആണ് ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വേദനകൾ അധികമാകുമ്പോൾ നാം ഓരോരുത്തരും ചെയ്യുന്ന കാര്യം എന്ന് പറയുന്നത് കാൽസ്യം ടെസ്റ്റ് ചെയ്യുക എന്നുള്ളതാണ്. നമ്മുടെ ശരീരത്തിലെ സന്ധികൾക്ക്.
ഏറ്റവും ആവശ്യമായി വേണ്ട ഒന്നുതന്നെയാണ് ഈ കാൽസ്യം. അതിനാൽ തന്നെ സന്ധിവേദനകൾ ഉണ്ടാകുമ്പോൾ തന്നെ കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളും കാൽസ്യത്തിന്റെ സപ്ലിമെന്റ്സും നാം ഓരോരുത്തരും എടുക്കാറുണ്ട്. എന്നാൽ പലപ്പോഴും രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ഉയർന്നു നിന്നാൽ പോലും സന്ധിവേദനകൾ ഉണ്ടാകുന്നു. അതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് രക്തത്തിൽ കാൽസ്യം ഉണ്ടായാലും അവ അസ്ഥികളിൽ ഉണ്ടാകണമെന്നില്ല എന്നതാണ്.
നമ്മുടെ ശരീരത്തിലെ കാൽസ്യം എല്ലാം ഡെപ്പോസിറ്റ് ചെയ്യുന്നത് നമ്മുടെ അസ്ഥികളിലാണ്. രക്തത്തിൽ കാൽസ്യത്തിന്റെ അളവു കുറഞ്ഞു വരുമ്പോൾ അസ്ഥികൾ അത് അസ്ഥികളിൽ നിന്ന് എടുത്ത് രക്തത്തിലേക്ക് കൊടുക്കുന്നു. അതുപോലെ തന്നെ മറ്റൊരു കാര്യമാണ് എത്രതന്നെ കാൽസ്യം ഉള്ള ഭക്ഷണം കഴിച്ചാലും കാൽസ്യത്തിന്റെ സപ്ലിമെന്റ്.
എടുത്താലും ശരീരത്തിൽ ആവശ്യമായിട്ടുള്ള കാൽസ്യം ഇല്ലാതിരിക്കുക എന്നത്. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് നമ്മുടെ ശരീരം കാൽസ്യത്തെ ആഗിരണം ചെയ്യണമെങ്കിൽ നമ്മുടെ ശരീരത്തിൽ വിറ്റാമിൻD യും മഗ്നീഷ്യവും ഉണ്ടായേ തീരൂ. ഇത്തരത്തിൽ വിറ്റാമിൻ ഡി യുടെ ആഭാവവും അഭാവം ശരീരത്തിൽ നേരിടുകയാണെങ്കിൽ കാൽസ്യം കുറഞ്ഞ തന്നെ നിൽക്കുന്നു. തുടർന്ന് വീഡിയോ കാണുക.