To whiten the face : സൗന്ദര്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പണ്ട് പ്രകൃതിദത്തമായ രീതികൾ വഴിയാണ് സൗന്ദര്യം നിലനിർത്തിയതെങ്കിൽ ഇന്ന് മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന പ്രൊഡക്ടുകളെ ആശ്രയിച്ചാണ് സൗന്ദര്യം നിലനിർത്തിക്കൊണ്ടുപോകുന്നത്. എന്നാൽ ഇത് ധാരാളം സൈഡ് എഫക്ട് ഉള്ളവയാണ്. അതിനാൽ തന്നെ നമ്മുടെ മുഖസൗന്ദര്യത്തിന് എപ്പോഴും പഴയ രീതികൾ തന്നെയാണ് മെച്ചം.
അത്തരത്തിൽ പ്രകൃതമായി തന്നെ നമ്മുടെ മുഖ സൗന്ദര്യത്തിന് ഉപയോഗിക്കാവുന്ന ഒരു ടിപ്പാണ് ഇതിൽ കാണുന്നത് . ഇത്തരത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കാനായിട്ട് നമുക്ക് നമ്മുടെ ചുറ്റുപാടും കാണുന്ന തക്കാളിയും തേനും ഉപയോഗിക്കാം. ഇവ രണ്ടും നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും അതോടൊപ്പം തന്നെ നിറം വർദ്ധിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ് . തക്കാളി എന്നത് ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണപദാർത്ഥമായതിനാൽ.
തന്നെ ഇന്നത്തെ ജീവനശൈലി രോഗങ്ങൾക്ക് ഉള്ള ഒരു ഉത്തമ പ്രതിവിധി തന്നെയാണ്. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് സാലഡുകളിൽ ഉൾപ്പെടുത്തി കഴിക്കാം. അതുപോലെ ഉപകാരപ്രദമായ മറ്റൊന്നാണ് തേൻ. തേൻ ഒട്ടനവധി കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്.
കൂടാതെ പൊള്ളലുകൾ മൂലം ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങുന്നതിനും മറ്റു പാടുകൾ പോകുന്നതിനും ഇത് ഉപകാരപ്രദമാണ്. അതുപോലെതന്നെ തക്കാളിയും തേനും മുഖത്തെ കറുത്ത പാടുകൾ നീങ്ങുന്നതിനും അഴുക്കുകൾ നീക്കുന്നതിനും മുഖത്തു നിറം വർദ്ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമായതാണ്. തക്കാളി നല്ലവണ്ണം അരച്ചെടുത്ത് അതിലേക്ക് അല്പം തേൻ ചേർത്ത് നമുക്ക് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് നമ്മുടെ മുഖത്തെ വർധിപ്പിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും പ്രകൃതിദത്തമായ ഒരു രീതി തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Diyoos Happy world