ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുമാറാത്ത ശാരീരിക വേദനകളുടെ യഥാർത്ഥ കാരണം എന്താണെന്ന് നമുക്ക് തിരിച്ചറിയാം. കണ്ടു നോക്കൂ.

നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് വേദന എന്ന് പറയുന്നത് . ഒട്ടനവധി വേദനകളാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത് . ഇതിൽ മാനസിക വേദനകളും ശാരീരിക വേദനകളും ഉണ്ടാകാം . ഇവ രണ്ടും നമ്മുടെ ശരീരത്തിന് ബാധിക്കുന്ന വേദനകൾ തന്നെയാണ്. ഇത്തരത്തിൽ മനസ്സും ശരീരവും തമ്മിലുള്ള ഒരു ബന്ധം മൂലം ഉണ്ടാകുന്ന വേദനകളാണ് ഫൈബ്രോമയാൽജിയ . ഈ അവസ്ഥയിൽ വ്യക്തികളിൽ വേദനകൾ അനുഭവപ്പെടുന്നു.

അത് കൈകളിൽ ആവാം കാലുകളിൽ ആവാം കഴുത്തിൽ ആവാം മറ്റെവിടെയെങ്കിലും ആകാം. ഇവയ്ക്ക് ഡോക്ടറെ കണ്ട് മരുന്നുകൾ എടുത്ത് കുറയുന്നു. എന്നാൽ പിന്നീട് മറ്റൊരു ഭാഗത്ത് വീണ്ടും ഇത്തരം വേദനകൾ അനുഭവപ്പെടുന്നു. മരുന്നുകൾ കഴിച്ചു കുറഞ്ഞാലും പിന്നീടും ഇത് തുടരുകയാണ് പതിവ്. ഇത്തരമൊരു കണ്ടീഷനാണ് ഫൈബ്രോമയാൾജിയ . നമ്മുടെ മാനസികമായുള്ള സ്ട്രെസ് മൂലം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്.

ഇത് ഇന്ന് പൊതുവേ ഒട്ടനവധി ആളുകൾ കണ്ടുവരുന്ന ഒരു അവസ്ഥയും കൂടിയാണ് . ഈ ഒരു അവസ്ഥയിൽ ശാരീരികമായ വേദനകൾ ഉണ്ടെങ്കിലും ശരീരത്തിന് യാതൊരു കുഴപ്പവും ഉണ്ടാകുന്നില്ല. ഈയൊരു രോഗാവസ്ഥയിൽ നമ്മുടെ മനസ്സിനാണ് കുഴപ്പം. ദീർഘകാലം നീണ്ടുനിൽക്കുന്ന സ്ട്രെസ് ആൻസൈറ്റി ഡിപ്രഷൻ എന്നിവ ഉണ്ടാകുന്നതുമൂലം.

നമ്മിൽ ഉടലെടുക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത് . ഇത്തരം അവസ്ഥകൾക്ക് വേദനസംഹാരി ഒരു പരിഹാരമാർഗ്ഗമല്ല . ഇത്തരം വേദനകൾക്ക് എത്ര ടെസ്റ്റ് ചെയ്തു നോക്കിയാലും ഒരു കുഴപ്പവും കാണാറില്ല. ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇവർക്ക് തുടർച്ചയായുള്ള ഉറക്കം ഇല്ലാതെ വരുന്നു . ഇത് മറ്റു വേദനകൾ ഉണ്ടാവുന്നതിനെ കാരണമാകുന്നു . തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *