നാം എന്നും ഏത് കാലത്തും ഒരുപോലെ പിന്തുടരുന്നതാണ് നമ്മുടെ മുടിയുടെ സംരക്ഷണം. നല്ല ഉള്ളും നീളവും കറുത്തതുമായ മുടിയാണെന്ന് ഏവർക്കും പ്രിയപ്പെട്ടത് . ഇതുപോലെ നല്ല നീളവും ഉള്ള മുടികൾക്ക് വേണ്ടി നമ്മുടെ പ്രകൃതി തന്നെ നമുക്ക് ഒട്ടനവധി സസ്യങ്ങളെ പ്രധാനം ചെയ്തിട്ടുണ്ട്. ഇത്തരം സസ്യങ്ങൾ ധാരാളം ഔഷധഗുണങ്ങൾ ഉള്ളത് തന്നെയാണ്. ഇവയുടെ ഉപയോഗം നമ്മുടെ മുടികളുടെ വളർച്ചയ്ക്കും മുടികൾ നേരിടുന്ന പ്രശ്നങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാണ്.
ഇത്തരം ഔഷധസസ്യങ്ങളിൽ കെമിക്കലുകളോ രാസപദാർത്ഥങ്ങളോ ഒന്നും തന്നെയില്ല. ഇതിൽ പ്രധാനപ്പെട്ട ചെടികളാണ് കറ്റാർവാഴ മൈലാഞ്ചി ചെമ്പരത്തി നീലഭൃംഗാദി എന്നിങ്ങനെ. ഇത്തരം ഔഷധസസ്യങ്ങൾ നമുക്ക് എണ്ണി തിട്ടപ്പെടുത്താവുന്നതിന് അപ്പുറം തന്നെ ഉണ്ട്. ഇവയിൽ നമ്മുടെ ചുറ്റുപാട് ഏറ്റവും അധികം കണ്ടുവരുന്ന ഒന്നാണ് മൈലാഞ്ചി. മൈലാഞ്ചിച്ചെടി നാം പ്രധാനമായും.
ഉപയോഗിക്കാറ് കൈകളിൽ മെഹന്ദി ഇടുന്നതിനു വേണ്ടിയാണ്. എന്നാൽ ഇതിനുമപ്പുറം ഒട്ടനവധി ഗുണങ്ങളാണ് ഇതിനുള്ളത്. നമ്മുടെ മുടിയുടെ ഉള്ളു വർദ്ധിപ്പിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. കൂടാതെ മുടികൊഴിച്ചിൽ താരൻ അകാലനര എന്നിവയ്ക്കും ഇത് അത്യുത്തമം തന്നെയാണ്. പ്രായാധിക്യം വരുമ്പോൾ മുടി വെളുക്കുന്നത് പോലെ ഇന്ന് ചെറുപ്പക്കാരിലും മുടി നരക്കുന്നു.
ഇത്തരത്തിലുള്ള നരകൾ നീക്കം ചെയ്യാൻ ഈ മൈലാഞ്ചി മാത്രം മതി. മൈലാഞ്ചി നമ്മുടെ മുടികളെ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ കറുപ്പിക്കുന്നു. അത്തരത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്. ഇതിനെ പ്രധാന ഘടകം മൈലാഞ്ചി ഇലയാണ്. മൈലാഞ്ചി ഇല നല്ലവണ്ണം അരച്ച് പേസ്റ്റ് ആക്കി കാപ്പി തിളപ്പിച്ച വെള്ളത്തിൽ ഇട്ട് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.