ഗർഭസ്ഥകാലം സുഗമമാക്കാൻ ഇത്തരം കാര്യങ്ങൾ അറിഞ്ഞേ മതിയാവൂ കണ്ടു നോക്കൂ…| Pregnancy Malayalam Health Tips

Pregnancy Malayalam Health Tips : ഒരു സ്ത്രീക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് അമ്മയാവുക എന്നത്. ഒരു കുഞ്ഞിനെ ഗർഭം ധരിക്കുക എന്നത് ഭാഗ്യമാണെങ്കിലും ഒട്ടനവധി ബുദ്ധിമുട്ടുകൾ അവൾ ഈ കാലഘട്ടത്തിൽ നേരിടേണ്ടി വരുന്നു. കുട്ടിയെ ഉദരത്തിൽ വഹിക്കുന്നത് മുതൽ പ്രസവം നടക്കുന്ന ആ നിമിഷം വരെ ഒട്ടനവധി സ്റ്റേജസിലൂടെ അവൾ കടന്നു പോകേണ്ടത് ആയിട്ട് വരുന്നു. കുട്ടിയുടെ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലുള്ള കാര്യങ്ങളും പ്രവർത്തികളും ആഹാരങ്ങളും ആയിരിക്കണം അവൾ കഴിക്കേണ്ടത്. പ്രധാനമായും പച്ചക്കറികളും പഴവർഗങ്ങളും വൈറ്റമിൻ ധാരാളം അടങ്ങിയതും കഴിക്കേണ്ടതായി വരുന്നു.

കൂടാതെ തന്നെയും മൂന്നുനേരം ഭക്ഷണം കഴിക്കുന്ന സ്ഥാനത്ത് പല സമയങ്ങളായി കഴിക്കേണ്ടതായി വരുന്നു. ഇത് കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ കാര്യം തന്നെയാണ്. അതുപോലെതന്നെ ഏതെങ്കിലും തരത്തിലുള്ള കോംപ്ലിക്കേഷൻ ഉള്ള ഗർഭധാരണം ആണെങ്കിൽ കൂടുതലായുള്ള റസ്റ്റും ശ്രദ്ധയും കൊടുക്കേണ്ടതാണ്. എന്നാൽ കോംപ്ലിക്കേഷൻ ഒട്ടുംതന്നെയില്ലാത്ത സാധാരണ ഗർഭാവസ്ഥയാണെങ്കിൽ റസ്റ്റിന്റെ ആവശ്യമില്ല.

കൂടാതെ ഈ കാലഘട്ടങ്ങളിൽ പ്രധാനമായി മൂന്നുതവണയായി സ്കാനുകൾ നടത്താറുണ്ട്. ആദ്യത്തെ മാസത്തെ സ്കാനിങ്ങിലൂടെ കുട്ടിയുടെ ദിവസങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ സാധിക്കുന്നു. അതിനുശേഷം പിന്നീട് അഞ്ചാം മാസത്തെ സ്കാനുകളുടെ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള അംഗ വൈകല്യങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. അവസാനത്തെ മാസത്തിൽ സ്കാനുകളുടെ പ്രസവ ദിവസം കണക്കാക്കപ്പെടുന്നു.

കുട്ടിയുടെ വളർച്ചയ്ക്ക് പ്രസവകാലത്തിന്റെ ആദ്യ മാസം മുതൽ ഫോളിക് ആസിഡുകൾ കഴിക്കുന്നത് നിർബന്ധമാണ്. കൂടാതെ കിടക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും ശ്രദ്ധ അത്യാവശ്യം ആണ്. ഗർഭിണികൾ പ്രധാനമായും ഇടതുവശത്തേക്ക് ചരിഞ്ഞാണ് കിടക്കേണ്ടത്. ആവശ്യത്തിൽ കൂടെ ആണ് ഗർഭപാത്രത്തിലേക്കുള്ള സർക്കുലേഷൻ നല്ല രീതിയിൽ നടക്കുന്നു എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *