കണ്ണിന്റെ സംരക്ഷണം കുറഞ്ഞു വരുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചുവരുന്നത്. കണ്ണ് എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ്. കണ്ണു നേരിടുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണ്.വരൾച്ച മൂലം, വെയിലും മൂലം, മൊബൈൽ ഫോണുകളുടെയും കമ്പ്യൂട്ടറുകളുടെയും അമിത ഉപയോഗം എന്നിങ്ങനെ നീളുന്നു. ഇതിൽ ഒരു പരിധി വരെ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ നിയന്ത്രിക്കാൻ കഴിയുന്നതാണ്.ഇന്നത്തെ കാലഘട്ടത്തിൽ മൊബൈൽ ഫോണുകൾ ഇല്ലാതെ ജീവിക്കുക എന്നത്ചിന്തിക്കാൻ പോലും പറ്റുന്ന ഒന്നല്ല.
മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറുകളുടെയും ടിവിയുടെയും മറ്റും അമിതമായ ഉപയോഗം നമ്മുടെ കണ്ണുകളെപ്രതികൂലമായാണ് ബാധിക്കുന്നത്.അതുപോലെതന്നെ ശരിയായ ഉറക്കമില്ലായ്മയും കണ്ണുകൾക്ക് ദോഷം ചെയ്യുന്നു. പലതരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗവും കണ്ണിന് ദോഷമായി ഭവിക്കുന്നു. ഈ കാരണങ്ങളാൽ തന്നെ ഇന്ന് കണ്ണിന്റെ കാഴ്ചമങ്ങുന്നത് കുട്ടികളിൽ വളരെയധികം ആണ്. കണ്ണടകൾ ഉപയോഗിക്കുന്നത് വഴി ഇതിനെ ചെറിയൊരു രീതിയിൽ മറികടക്കം.
ഇതിന്റെ പൂർണ്ണ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു പ്രകൃതിദത്തമായ ഡ്രിങ്ക് ആണ് ഇതിൽ കാണുന്നത്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്യാരറ്റ്. ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ഒന്നാണ് മാങ്ങ. ഇത് കണ്ണിന്റെ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും കൂടാതെ കണ്ണിനെ തണവ് ലഭിക്കുന്നതിനും ഉചിതമാണ്.
മാങ്ങയും ക്യാരറ്റും യഥാക്രമം ചേർത്ത് മിക്സിയിൽ അരച്ച് ജ്യൂസ് ആയി കുടിക്കുന്ന രീതിയാണ് ഇത്. കൂടാതെ ക്യാരറ്റ് പച്ചമാങ്ങ കറിവേപ്പില കാന്താരി മുളക് ഉപ്പ് എന്നിവ ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നതും വളരെ നല്ലതാണ്. വൈറ്റമിൻ എ ധാരാളമായിട്ടുള്ള ക്യാരറ്റ് പച്ചമാങ്ങ കണ്ണിന്റെ എല്ലാവിധത്തിലുള്ള ആരോഗ്യത്തിനും അതോടൊപ്പം രക്തസമ്മർദം കുറയ്ക്കുന്നതിനും നല്ലതാണ്. ഇങ്ങനെയെല്ലാം നമുക്ക് പ്രശ്നങ്ങളിൽ നിന്ന് ഒരു പരിധിവരെ അകറ്റാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.