എല്ലുകളുടെ ബലക്കുറവ് വരുന്നതിനെ മുൻപ് തന്നെ തടയാം. ഇത്തരം കാര്യങ്ങൾ ആരും കണ്ടില്ല എന്ന് നടിക്കരുതേ.

ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് എല്ലുകളുടെ ബലക്കുറവ്. എല്ലുകൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തെ മുഴുവനായി പിടിച്ചുനിർത്തുന്ന ഒന്നാണ്. ഇത്തരത്തിൽ എല്ലുകൾക്ക് ബലം ലഭിക്കണമെങ്കിൽ നമ്മുടെ ശരീരത്തിൽ അത്യാവശ്യമായി തന്നെ കാൽസ്യം ഫോസ്ഫറസ് എന്നിങ്ങനെയുള്ള വിറ്റാമിനുകളും മിനറൽസും ആവശ്യമാണ്. ഇത്തരത്തിൽ നാം കഴിക്കുന്ന കാൽസ്യം എല്ലുകളിൽ ശേഖരിക്കപ്പെടുകയും രക്തത്തിൽ അഭാവം നേരിടുമ്പോൾ എല്ലുകൾ അത് രക്തത്തിലേക്ക് കൊടുക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ കാൽസ്യം എന്നത് നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായിട്ടുള്ള ഒരു ഘടകമാണ്. ഏകദേശം 30 വയസ്സ് വരെയുള്ള വളർച്ചയുടെ കാലഘട്ടത്തിലാണ് നമ്മുടെ എല്ലുകൾക്ക് ബലം ഉണ്ടാകുന്നത്. മുപ്പതകൾ കഴിയുന്നതോടുകൂടി തന്നെ എല്ലുകളുടെ ബലം ക്ഷയിച്ചു വരുന്നതായി കാണാൻ സാധിക്കും. അതിനാൽ തന്നെ ഇത്തരം കാലയളവിൽ നാം എല്ലുകളെ പോഷിപ്പിക്കുന്ന രീതിയിലുള്ള ആഹാരങ്ങളും മറ്റും കഴിക്കേണ്ടത് അനിവാര്യമാണ്.

അതിനാൽ തന്നെ എല്ലുകളുടെ ബലക്കുറവ് ഉണ്ടാവുന്നതിനു മുൻപ് തന്നെ അതിനുള്ള മുൻ കരുതലുകളും മുന്നേ കൂട്ടിയെടുക്കേണ്ടതാണ്. ഇത്തരത്തിലുള്ള എല്ലിന്റെ ബലക്കുറവ് പെട്ടെന്ന് തന്നെ നാം തിരിച്ചറിയുന്നത് പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലും അപകടങ്ങൾ മൂലം എല്ലുകൾ പൊട്ടുന്നത് വഴിയാണ്. അത്തരത്തിൽ എല്ലുകളുടെ ബലക്കുറവ് നേരിടുന്നവരാണ് എങ്കിൽ ചെറുതായി വീഴുമ്പോൾ തന്നെ എല്ലുകൾ പൊട്ടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത്തരത്തിൽ എല്ലുകൾക്ക് ബലക്കുറവ് ഉണ്ട് എന്ന് തിരിച്ചറിയുന്നതിന് പലതരത്തിലുള്ള സ്കാനിങ്ങുകൾ ഇന്ന് അവൈലബിൾ ആണ്. ഡെക്സ സ്കാൻ ആണ് ഇത്തരം കാര്യങ്ങൾ നിർണയിക്കുന്നതിന് വേണ്ടി ചെയ്യുന്നത്. ഇത്തരത്തിലുള്ള രണ്ടുവിധത്തിലാണ് ഉള്ളത്. ഒന്ന് പ്രായാധിക്യം മൂലം തനിയെ വരുന്നതും മറ്റൊന്ന് ഏതെങ്കിലും ഒരു കാരണo വഴി ഉണ്ടാകുന്നതും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *