ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് വെള്ളം കുടിക്കുന്ന ശീലം. എന്നാൽ വെള്ളം കുടിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിഞ്ഞ് വെള്ളം കുടിക്കാമോ ഇടയിലാണോ കുടിക്കേണ്ടത് തുടങ്ങിയ സംശയം പലർക്കും ഉണ്ടാകും. പ്രധാനപ്പെട്ട കാര്യം ഭക്ഷണശേഷം വെള്ളം കുടിക്കരുത് എന്നതാണ്. ഇത് ശരീരത്തെ വിഷമയ മാക്കുന്നു എന്ന് പറയാം.
ഇതിന് അടിസ്ഥാനമായി ശാസ്ത്ര തത്വവുമുണ്ട്. ഭക്ഷണം കഴിച്ചാൽ ഇത് വായറ്റിൽ എത്തിയാൽ അടുത്ത പ്രക്രിയ ദഹനമാണ്. ഇതിനായി ആമാശയം ഭക്ഷണം കഴിക്കുമ്പോൾ തന്നെ പ്രവർത്തനക്ഷമമാകുന്നുണ്ട്. ആമാശയത്തിൽ പ്രവർത്തിക്കുന്ന അഗ്നിയാണ് ദഹനത്തിന് സഹായിക്കുന്നത് എന്ന് പറയാം. അഗ്നിയിൽ വെള്ളം ഒഴിച്ചാൽ അഗ്നി കെടും. അതായത് ഭക്ഷണത്തിനുമേൽ വെള്ളം കുടിക്കുമ്പോൾ ഇതുതന്നെയാണ് പിന്നീട് നടക്കുന്നത്. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.
ദാഹിക്കാത്ത എന്തു വസ്തുവും ശരീരത്തിലുള്ളത് വിഷത്തിന്റെ ഫലമാണ് നൽകുക. വയറിനെ ഗ്യാസ് അസിഡിറ്റി മലബന്ധം വയറു വീർക്കുക തുടങ്ങിയ പല അസ്വസ്ഥതകളും ഇത്തരത്തിൽ ഭക്ഷണത്തിനുമേൽ വെള്ളം കുടിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുന്നത് പോഷകങ്ങൾ ആകിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഭക്ഷണത്തിനു മുൻപ് വെള്ളം കുടിക്കാം. എന്നാൽ മുക്കാൽ മണിക്കൂർ മുൻപായി കുടിക്കണം.
വെള്ളം കുടിക്കാൻ മടിയാണ് എങ്കിൽ ഇത് തന്നെ കുടിക്കണം എന്നില്ല. വെള്ളത്തിൽ പകരമായി സംഭാരം ജ്യൂസ് നാരങ്ങ വെള്ളം എന്നിവയെല്ലാം തന്നെ കുടിക്കാവുന്നതാണ്. പ്രാതലിന് ശേഷം ജ്യൂസ് ഉച്ചക്ക് മോര് നാരങ്ങ വെള്ളം രാത്രി പാല് എന്നിവയാണ് വേണ്ടത്. വെള്ളം കുടിക്കുന്ന രീതി വളരെ പ്രധാനമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.